IPC വിധവാ സഹായ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
IPC വിധവാ സഹായ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
ഐപിസിയുടെ അംഗീകൃത സഭയിൽ ശുശ്രൂഷയിലിരിക്കെ നിത്യതയിൽ ചേർക്കപ്പെട്ട ശുശ്രൂഷകന്മാരുടെ വിധവകളായ സഹോദരിമാർക്ക് പ്രതിമാസ സഹായം നല്കുന്നതിനായി ഐപിസി സോഷ്യൽ വെൽഫയർ ബോർഡ് അപേക്ഷകൾ ക്ഷണിക്കുന്നു. ഐ പി സി സോഷ്യൽ വെൽഫയർ ബോർഡിന്റെ പദ്ധതിയായ 'വൺ റുപ്പി ചലഞ്ച് ' നടപ്പിലാക്കുന്ന തിരുവനന്തപുരം ജില്ലയിലുള്ളവർക്കാണ് മുൻഗണന.
വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം കേരളാ സ്റ്റേറ്റ് കൗൺസിൽ മെമ്പർ / സഭാ ശുശ്രൂഷകൻ ഇവരുടെ ശുപാർശ കത്തോടുകൂടി ജൂലൈ 20 നുള്ളിൽ താഴെ പറയുന്ന വാട്ട്സാപ്പ് നമ്പരിലൊ, കേരളാ സ്റ്റേറ്റ് കൗൺസിൽ മെമ്പർമാരുടെ പക്കലോ ഏൽപിക്കേണ്ടതാണ്.
ഐപിസി സോഷ്യൽ വെൽഫയർ ബോർഡിന്റെ തിരുവനന്തപുരത്ത് കൂടിയ മീറ്റിംഗിൽ സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ് അദ്ധ്യക്ഷത വഹിച്ചു. സോഷ്യൽ വെൽഫയർ ബോർഡിന്റെ അകൗണ്ട് നമ്പറിന്റെ ക്യൂ ആർ കോഡിന്റെ പ്രകാശനം സംസ്ഥാന സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ പ്രകാശനം ചെയ്തു. ചെയർമാൻ സജി മത്തായി കാതേട്ട് പദ്ധതി വിശദീകരണം നടത്തി. വൈസ് ചെയർമാൻ ജോസ് ജോൺ കായംകുളം ശുശ്രൂഷകന്മാർക്കുള്ള ഇൻഷുറൻസ് പോളിസി വിതരണം നിർവഹിച്ചു.
കൗൺസിൽ അംഗങ്ങളായ പാസ്റ്റർ വിജയകുമാർ, ഡേവിഡ് സാം, വിനു വി. ജോർജ്, പേരൂർക്കട സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോബിൻ കെ. ജോൺ എന്നിവർ ആശംസകളറിയിച്ചു.
അപേക്ഷകൾ അയക്കേണ്ട വാട്ട്സാപ്പ് നമ്പർ :94473 72726, +974 7728 2832