ഐപിസി ഡൽഹി സ്റ്റേറ്റിന് പുതിയ ഭരണ സമിതി

IPC Delhi Kerala State

Apr 19, 2024 - 08:02
 0

ഐപിസി ഡൽഹി സ്റ്റേറ്റ് 2024-2028 പ്രവർത്തന വർഷത്തേക്ക് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. 2024 ഏപ്രിൽ 13 ന് രാവിലെ 9 മണി മുതൽ ഡൽഹി രാജ് നിവാസ് മാർഗിലുള്ള നിഷേമാൻ സ്കൂൾ ഓഡിറ്റോറിയത്തിൽ കൂടിയ ജനറൽ ബോഡിയിലാണ് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തത്. സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ഷാജി ഡാനിയേൽ മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ് പിന്നിട്ട വർഷത്തെ റിപ്പോർട്ട്‌ അവതരിപ്പിച്ചു. സ്റ്റേറ്റ് ട്രഷറർ ജോൺസൺ മാത്യു കണക്കുകൾ അവതരിപ്പിച്ചു. വിവിധ ബോർഡുകളുടെ പ്രതിനിധികൾ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു. തുടർന്ന് 2024-2028 പ്രവർത്തന വർഷത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഡോ. ഷാജി ഡാനിയേൽ പ്രസിഡന്റ് ആയും, പാസ്റ്റർ കെ. വി. ജോസഫ് വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. പാസ്റ്റർ സാം ജോർജ് സെക്രട്ടറിയായും, ഷിബു കെ ജോർജ് ജോയിന്റ് സെക്രട്ടറിയായും ജോൺസൺ മാത്യു ട്രെഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ 31 അംഗങ്ങൾ അടങ്ങുന്ന കൌൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0