ഐ പി സി ഡല്‍ഹി സ്റ്റേറ്റ് സില്‍വര്‍ ജൂബിലി സമ്മേളനത്തിനു ഒരുക്കങ്ങളായി; ഡിസം. 6 മുതൽ 8 വരെ

സുവിശേഷ രണാങ്കണത്തിലെ കഴിഞ്ഞ 25 വര്‍ഷത്തെ പ്രവര്‍ത്തനമികവോടെ ഐ പി സി ഡല്‍ഹി സ്റ്റേറ്റ് സില്‍വര്‍ ജൂബിലിയുടെ നിറവിലേക്ക്. 1993 ല്‍ രൂപീകൃതമായ ഐ പി സി ഡല്‍ഹി സ്റ്റേറ്റ്, അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇന്നയോളം നടത്തിയ ദൈവത്തിന് നന്ദി കരേറ്റുന്നതിനായി ഡിസംബര്‍

Nov 28, 2019 - 07:45
 0
ഐ പി സി ഡല്‍ഹി സ്റ്റേറ്റ് സില്‍വര്‍ ജൂബിലി സമ്മേളനത്തിനു ഒരുക്കങ്ങളായി; ഡിസം. 6 മുതൽ 8 വരെ

സുവിശേഷ രണാങ്കണത്തിലെ കഴിഞ്ഞ 25 വര്‍ഷത്തെ പ്രവര്‍ത്തനമികവോടെ ഐ പി സി ഡല്‍ഹി സ്റ്റേറ്റ് സില്‍വര്‍ ജൂബിലിയുടെ നിറവിലേക്ക്. 1993 ല്‍ രൂപീകൃതമായ ഐ പി സി ഡല്‍ഹി സ്റ്റേറ്റ്, അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇന്നയോളം നടത്തിയ ദൈവത്തിന് നന്ദി കരേറ്റുന്നതിനായി ഡിസംബര്‍ 6 മുതൽ 8 വരെ സില്‍വര്‍ ജൂബിലി സമ്മേളനവും സുവിശേഷ യോഗങ്ങളും ഡല്‍ഹി തല്‍കട്ടോരാ സ്റ്റേഡിയത്തില്‍ നടക്കും. ഐ.പി. സി ഡല്‍ഹി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ സാമുവേല്‍ എം.തോമസ് ഉത്ഘാടനം ചെയ്യും. സമ്മേളനത്തില്‍ ഐ.പി.സി ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ സാം ജോര്‍ജ്ജ് മുഖ്യാതിഥിയായിരിക്കും. ഐ.പി.സി ജനറല്‍ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ വില്‍സണ്‍ ജോസഫ് പ്രത്യേക ക്ഷണിതാവായി ഈ മീറ്റിംഗുകളില്‍ വചന ശുശ്രൂഷ നടത്തുന്നതായിരിക്കും.

പാസ്റ്റർ എം. ജെ ഡൊമിനിക് (അബുദാബി), പാസ്റ്റർ കെ. പി ജോസ് വേങ്ങൂര്‍ (കേരള) പാസ്റ്റർ ജോണ്‍ തോമസ് എന്നീ അനുഗ്രഹീതരായ ദൈവദാസന്മാരും പ്രസ്തുത മീറ്റിംഗുകളില്‍ വചനശുശ്രൂഷ നിര്‍വ്വഹിക്കും. തുടര്‍മാനമായി നടക്കുന്ന യോഗങ്ങളില്‍ പി വൈ പി എ, സണ്‍ഡേ സ്‌കൂള്‍, സഹോദരീസമാജം എന്നീ പുത്രികാസംഘടനകളുടെ പ്രത്യേക മീറ്റിംഗുകളും നടക്കും. പ്രശസ്ത ക്രൈസ്തവ ഗായകന്‍ ഇമ്മാനുവേല്‍ ഹെന്‍ട്രിയോടൊപ്പം ഐ പി സി ഡല്‍ഹി സ്റ്റേറ്റ് ക്വയര്‍ ഗാനശുശ്രൂഷകള്‍ നിര്‍വ്വഹിക്കും. കഴിഞ്ഞ 25 വര്‍ഷം ഐ പി സി ഡല്‍ഹി സ്റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ തുടര്‍മാനമായി പങ്കാളികളായ ശുശ്രൂഷകന്മാരെയും വിശ്വാസികളേയും ആദരിക്കും.

ഐ പി സി ഡല്‍ഹി സ്റ്റേറ്റിലെ വിവിധ ഡിസ്ട്രിക്റ്റിലുളള ദൈവദാസന്മാരും വിശ്വാസികളും യോഗങ്ങളില്‍ ആദിയോടന്തം സംബന്ധിക്കും. ഡിസം.8 ന് രാവിലെ സംയുക്ത ആരാധയും തിരുവത്താഴ ശുശ്രൂഷയും നടക്കും. പാസ്റ്റർ കെ. ജോയി (പേട്രണ്‍, ഐ. പി. സി ഡല്‍ഹി സ്റ്റേറ്റ്) നേതൃത്വം നല്കും. ഡിസം. 8 ന് വൈകുന്നേരം 5 മണി മുതല്‍ സില്‍വര്‍ ജൂബിലി താങ്ക്‌സ് ഗിവിംഗ് സെറിമണിയില്‍ വിശിഷ്ട അതിഥികളോടൊപ്പം ഡല്‍ഹിയിലെ പ്രമുഖരും പങ്കെടുക്കും. ഐ പി സി ഡല്‍ഹി സ്റ്റേറ്റിന്റെ നാളിതു വരെയുളള പ്രവര്‍ത്തനങ്ങളെക്കുറിക്കുന്ന സില്‍വര്‍ ജൂബിലി സുവനീറും പ്രസിദ്ധീകരിക്കും. കണ്‍വെന്‍ഷന്‍ വേദിക്കരികില്‍ 24 മണിക്കൂറും സജ്ജമായ പ്രാര്‍ത്ഥനാമുറിയും ഒരുക്കും. മഹാസമ്മേളനത്തിന്റെ അനുഗ്രഹത്തിനായി പ്രയര്‍ബോര്‍ഡിന്റെ നേതൃത്വത്തില്‍ നവംബര്‍ മാസം 29 ന് മുഴുരാത്രി പ്രാര്‍ത്ഥന ഐ.പി.സി ഗ്രീന്‍ പാര്‍ക്കില്‍ നടക്കും. മഹാസമ്മേളനത്തിന്റെ വിജയത്തിനും അനുഗ്രഹത്തിനുമായി ഐ.പി.സി ഡല്‍ഹി സ്റ്റേറ്റ് എക്‌സിക്യൂട്ടീവിന്റെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ രൂപം ചെയ്തു പ്രവര്‍ത്തിച്ചു വരുന്നു.