ദുരുപദേശകരെ അകറ്റി നിർത്തണം; ശക്തമായ താക്കീതുമായി ഐ.പി.സി ജനറൽ കൗൺസിൽ

ദുരൂപദേശത്തിനെതിരെ ശക്തമായ താക്കീതുമായി ഐ.പി.സി ജനറൽ കൗൺസിലിന്റെ കത്ത് ഐ.പി.സിയിലെ എല്ലാ സഭകൾക്കും അയക്കും.ഊതിവീഴ്ത്തൽ, ശാപം മുറിക്കൽ, അഭിവൃദ്ധിയുടെ ദൈവശാസ്ത്രം, കൃപയുടെ സുവിശേഷം, ഗ്ലോറിയസ് ഗോസ്പൽ തുടങ്ങിയ

Feb 7, 2020 - 10:09
 0
ദുരുപദേശകരെ അകറ്റി നിർത്തണം; ശക്തമായ താക്കീതുമായി ഐ.പി.സി ജനറൽ കൗൺസിൽ

ദുരൂപദേശത്തിനെതിരെ ശക്തമായ താക്കീതുമായി ഐ.പി.സി ജനറൽ കൗൺസിലിന്റെ കത്ത് ഐ.പി.സിയിലെ എല്ലാ സഭകൾക്കും അയക്കും.ഊതിവീഴ്ത്തൽ, ശാപം മുറിക്കൽ, അഭിവൃദ്ധിയുടെ ദൈവശാസ്ത്രം, കൃപയുടെ സുവിശേഷം, ഗ്ലോറിയസ് ഗോസ്പൽ തുടങ്ങിയ വേദ വിപരീത ഉപദേശങ്ങൾ പ്രസംഗിക്കുന്നവരെയും അതിന്റെ പ്രചാരകരയും വേദികളിൽ നിന്ന് ഒഴിവാക്കണമെന്നാണ് സർക്കുലർ. ചിലവർഷങ്ങൾക്കു മുമ്പ് കേരള സംസ്ഥാന കൗൺസിലും ദുരുപദേശകരെ ഐ പി സി വേദികളിൽ നിന്ന് ഒഴിവാക്കാൻ തീരുമാനം എടുത്തിരുന്നു.
വേദപുസ്തക സത്യങ്ങളെയും ഇന്ത്യാ പെന്തെക്കോസ്ത് സഭയുടെ അടിസ്ഥാന പ്രമാണത്തെയും കാത്തു സൂഷിക്കാൻ ലോകമെമ്പാടുമുള്ള ഐ.പി.സി സഭകളോട് ജനറൽ കൗൺസിൽ ഈ കത്തിലൂടെ അദ്യർത്ഥിക്കുന്നുണ്ട്.