ഐ.പി.സി കേരളാ സ്റ്റേറ്റ് കൺവൻഷൻ ഡിസം. 4 മുതൽ 7 വരെ ; ലോക്കൽ കമ്മിറ്റിയെ തെരെഞ്ഞെടുത്തു

ഐപിസി കേരള സ്റ്റേറ്റ് കൺവൻഷന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി വിപുലമായ കമ്മിറ്റി തിരഞ്ഞെടുത്തു. പാസ്റ്റർ കെ.സി തോമസിന്റെ അധ്യക്ഷതയിൽ

Sep 30, 2019 - 09:06
 0

ഐപിസി കേരള സ്റ്റേറ്റ് കൺവൻഷന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി വിപുലമായ കമ്മിറ്റി തിരഞ്ഞെടുത്തു. പാസ്റ്റർ കെ.സി തോമസിന്റെ അധ്യക്ഷതയിൽ പേരൂർക്കട ഫെയ്ത്ത് സെന്ററിൽ കൂടിയ ആലോചനയോഗത്തിൽ  കമ്മിറ്റിയെ തെരെഞ്ഞെടുത്തു.  ഡിസംബർ 4 മുതൽ 7 വരെയാണ് കൺവൻഷൻ നടക്കുന്നത്. സംസ്‌ഥാന കൺവൻഷന്റെ രക്ഷാധികാരികളായി സീനിയർ പാസ്റ്റർമാരായ വൈ. റോബർട്ടിനെയും പാസ്റ്റർ എച്ച്. റൂഫസിനെയും തിരഞ്ഞെടുത്തു. പാസ്റ്റർ കെ സി തോമസ് ജനറൽ കൺവീനർ ആയി പ്രവർത്തിക്കുന്ന കമ്മിറ്റിയിൽ പാസ്റ്റർമാരായ സി സി ഏബ്രഹാം, ഷിബു നെടുവേലിൽ ജനറൽ ജോയിന്റ് കൺവീനർമാരായും പ്രവർത്തിക്കും. ജനറൽ കോർഡിനേറ്റർമാരായി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിനിലെയും സഹോദരൻ എൽ.കെ റോയിയെയും തിരഞ്ഞെടുത്തു. മറ്റുള്ള ചുമതലകൾ, പാസ്റ്റർ പോൾ രഞ്ജിത്ത്, പാസ്റ്റർ സേവ്യർ ഫിലിപ് (പന്തൽ), പാസ്റ്റർ ബാബു തോമസ്, പാസ്റ്റർ ഷിജു വെള്ളനാട്( പ്രയർ), പാസ്റ്റർ ബാബു തോമസ്, പാസ്റ്റർ പി സി ജോസ് (ഫുഡ്), ഇവാ. ജാസ്‌പിൻ ജോൺ, പാസ്റ്റർ പോൾ സുരേന്ദ്രൻ  (അക്കോമഡേഷൻ), പാസ്റ്റർ സണ്ണി ജോർജ്, കനകരാജ് (വിജിലൻസ്&പാർക്കിങ്), പാസ്റ്റർ ഷിബു വർഗീസ്, പാസ്റ്റർ പോൾ ഉണ്ണി (വോളന്റെർസ്), പാസ്റ്റർ ജപരാജ്, പാസ്റ്റർ ബ്ലസൻ ചാക്കോ (രജിസ്‌ട്രേഷൻ), പാസ്റ്റർ എം.ജെ ഷാജി, പാസ്റ്റർ വി.എം മാത്യൂ (ലൈറ്റ്&സൗണ്ട്), പാസ്റ്റർ വിജയകുമാർ, പാസ്റ്റർ ക്രിസ്തുദാസ് ( പബ്ലിസിറ്റി) , ജയ്സൻ സോളമൻ, ഇവാ. മോൻസി മാമൻ ( മീഡിയ), ബ്രദർ. പി.എം ഫിലിപ്പ്, ബ്രദർ. ഫിന്നി സ്കറിയ, ബ്രദർ. ഷിജു സാമുവേൽ, പാസ്റ്റർ അജു ജേക്കബ്  (ഫിനാൻസ്), ബ്രദർ. പിന്റോ ജോയ് തോമസ്, ഇവാ. ജെയിംസ് യോഹന്നാൻ (മ്യൂസിക്), പാസ്റ്റർ കെ. ജോൺ, പാസ്റ്റർ മനോഹരൻ (ട്രാൻസ്പോർട്ടെഷൻ), പാസ്റ്റർ എസ്.സി രാജൻ, ഇവാ. എൻ എസ് ആനന്ദ് ( റിസപ്‌ഷൻ), ബ്രദർ. ഡി സുജൻ (കൗൺസിലിംഗ്).

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0