ഐ പി സി മുംബൈ ഈസ്റ്റ് ഡിസ്ട്രിക്ട് രജത ജൂബിലി കൺവൻഷൻ ഒക്ടോ.18 മുതൽ
ഐ പി സി മുംബൈ ഈസ്റ്റ് ഡിസ്ട്രിക്ട് രജതജൂബിലി കൺവൻഷൻ ഒക്ടോബർ 18 മുതൽ 21 വരെ വാശി അലയൻസ് ചർച്ചിൽ നടക്കും
ഐ പി സി മുംബൈ ഈസ്റ്റ് ഡിസ്ട്രിക്ട് രജതജൂബിലി കൺവൻഷൻ ഒക്ടോബർ 18 മുതൽ 21 വരെ വാശി അലയൻസ് ചർച്ചിൽ നടക്കും. മഹാരാഷ്ട്ര സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പി. ജോയി കൺവൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ അനീഷ് കാവാലം മുഖ്യപ്രഭാഷണം നടത്തും. ബ്രദർ വിജയ് ഡാൻ സംഗീതശുശ്രൂഷക്ക് നേതൃത്വം നൽകും . ഡിസ്ട്രിക്ട് സഭകളുടെ സംയുക്ത ആരാധന പനവേൽ കോൽക്കെ ഏ. ആർ. സി. ഓഡിറ്റോറിയത്തിൽ ഞായറാഴ്ച രാവിലെ ഒമ്പതിന് നടക്കും . കൺവൻഷനോടനുബന്ധിച്ച് സപ്ലിമെന്റ് പ്രകാശനം ചെയ്യും. പാസ്റ്റേഴ്സ് ജോസഫ് ജോർജ്, ഷിബു ജോസഫ് എന്നിവർ നേതൃത്വം നൽകും.