ഐ.പി.സി ഗോവ സ്റ്റേറ്റ്:സംയുക്ത ആരാധന നടന്നു

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ഗോവ സ്റ്റേറ്റിന്റെ സംയുക്ത ആരാധനയും തിരുമേശയും സെപ്റ്റംബർ 23ന്  ഗോവ ഗോമന്തക് വിദ്യാ നികേതനിൽ നടന്നു.ഐ.പി.സി ഗോവ സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ വി ജെ തോമസ്സിന്റെ നേതൃത്വം നല്കി.  ഐ.പി.സി ഗോവ സ്റ്റേറ്റ് സെക്രട്ടറി

Sep 26, 2018 - 20:17
 0
ഐ.പി.സി ഗോവ സ്റ്റേറ്റ്:സംയുക്ത ആരാധന നടന്നു

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ഗോവ സ്റ്റേറ്റിന്റെ സംയുക്ത ആരാധനയും തിരുമേശയും സെപ്റ്റംബർ 23ന്  ഗോവ ഗോമന്തക് വിദ്യാ നികേതനിൽ നടന്നു.ഐ.പി.സി ഗോവ സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ വി ജെ തോമസ്സിന്റെ നേതൃത്വം നല്കി.  ഐ.പി.സി ഗോവ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ വില്യം കെ അദ്ധ്യക്ഷത വഹിച്ചു.    ഡോക്ടർ സ്റ്റീഫൻ സാമുവേൽ മുഖ്യ പ്രസംഗക നായിരുന്നു. ഓബേദ് ഏദോമിനെപ്പോലെ, ദൈവിക അനുഗ്രഹങ്ങളെക്കാളധികം ദൈവ സാന്നിധ്യത്തിനായി കാത്തിരുന്നുവെന്നും അദ്ദേഹം ഓർപ്പിപ്പു. പാസ്റ്റർ വി ജെ തോമസ് കർത്തൃ മേശയ്ക്ക് നേതൃത്വം നല്കി.14 സഭകൾ ഉള്ള ഗോവയിലെ പ്രവർത്തനത്തിന് പ്രസിഡണ്ട് ആയി പാസ്റ്റർ വി.ജെ. തോമസും , സെക്രട്ടറി ആയി പാസ്റ്റർ വില്യം കെ , ജോയിന്റ്ാ സെക്രട്ടറി ആയി ബ്രദർ എബ്രഹാം മാമ്മനും ഖജാൻജി ആയി ബ്രദർ സാംസൺ വർഗ്ഗീസും സേവനം അനുഷ്ഠിക്കുന്നു.   പി.വൈ.പി.എ യുടെ പ്രവർത്തനങ്ങൾക്ക് പാസ്റ്റർ നാഗേഷ് ഗൗണ്ടർ( പ്രസിഡണ്ട്), ബ്രദർ അമർ ( സെക്രട്ടറി), ബ്രദർ സ്റ്റാൻലി( ട്രഷറർ) എന്നിവർ നേതൃത്വം നല്കുന്നു . സോദരി സമാജം ഭാരവാഹികൾ ആയി സിസ്റ്റർ ഷേർളി വില്യം( പ്രസിഡണ്ട്) , സിസ്റ്റർ ഷേർളി മാമ്മൻ ( സെക്രട്ടറി) , സിസ്റ്റർ മേർസി എബ്രഹാം (ട്രഷറർ) എന്നിവരും പ്രവർത്തിക്കുന്നു. സൺഡേസ്കൂൾ ഡയറക്ടറായി  ജസ്റ്റിൻ ജറാൾഡ്  പ്രവർത്തിക്കുന്നു.