ഐപിസി മലബാർ മേഖല ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി നിലമ്പൂരിൽ
ഐപിസി മലബാർ മേഖലയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടം നിലമ്പൂർ ഐപിസി ചക്കാലകുത്ത് സഭയിൽ സെപ്റ്റംബർ 13ന് നടന്നു
ഐപിസി മലബാർ മേഖലയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടം നിലമ്പൂർ ഐപിസി ചക്കാലകുത്ത് സഭയിൽ സെപ്റ്റംബർ 13ന് നടന്നു. മുൻ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഫിലിപ്പ് തോമസ് സഹായം നൽകി പ്രവർത്തനം ഉദ്ഘാടനം ചെയ്തു. പാസ്റ്റർ സാം വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. ഐപിസി മലബാർ മേഖലാ സെക്രട്ടറി പാസ്റ്റർ ബിജോയ് കുരിയാക്കോസ് പ്രവർത്തന വിശദീകരണം നടത്തി.
ഒന്നരലക്ഷം രൂപയാണ് ദുരിതാശ്വാസ സഹായമായി നിലമ്പൂരിൽ നൽകിയത് . റീസ്റ്റോർ ഐപിസി ,പാസ്റ്റർ ഫിലിപ്പ് പി തോമസ് സ്റ്റേറ്റ് കേരള സ്റ്റേറ്റ് പി.വൈ.പി.എ യിലൂടെ നൽകിയ സഹായവും ചേർത്താണ് മേഖല സഹായ വിതരണം നടത്തിയത്. മലബാർ മേഖല ജോ.സെക്രട്ടറിമാരായ ജെയിംസ് വർക്കി, പാസ്റ്റർ കെ.സി സക്കറിയ ,കേരള സ്റ്റേറ്റ് പബ്ലിസിറ്റി കൺവീനർ പാസ്റ്റർ തോമസ് ജോർജ് ,ജില്ലാകൺവീനർ ജെയിംസ് എബ്രഹാം, പാസ്റ്റർ ഷാജി പി തോമസ് (മേഖല ഇവാഞ്ചലിസം ബോർഡ് കൺവീനർ ), പാസ്റ്റർ വി.ജി മനോജ്, പാസ്റ്റർ കെ.വി ജേക്കബ് എന്നിവർ ആശംസകൾ അറിയിച്ചു.