വയനാടിന്റെ പ്രളയമനസിൽ സ്നേഹ തലോടലായി ഐ.പി.സി മദ്ധ്യപ്രദേശ് സ്റ്റേറ്റ് കൗൺസിൽ

പ്രളയം തകർത്ത വയനാടൻ മനസിൽ ദൈവസ്നേഹത്തിന്റെ തലോടലായി ഐ.പി.സി മദ്ധ്യപ്രദേശ് സ്റ്റേറ്റ് കൗൺസിൽ ദുരിതാശ്വാസ സഹായം നല്കി. മദ്ധ്യപ്രദേശിലെ ഹിന്ദിക്കാരും

Sep 15, 2018 - 14:17
 0

പ്രളയം തകർത്ത വയനാടൻ മനസിൽ ദൈവസ്നേഹത്തിന്റെ തലോടലായി ഐ.പി.സി മദ്ധ്യപ്രദേശ് സ്റ്റേറ്റ് കൗൺസിൽ ദുരിതാശ്വാസ സഹായം നല്കി. മദ്ധ്യപ്രദേശിലെ ഹിന്ദിക്കാരും മലയാളി വിശ്വാസികളും നല്കിയ സ്നേഹ ഉപഹാരങ്ങൾക്കു മുന്നിൽ വയനാട് നിറ കൺപുഞ്ചിരി തൂകി.ഐ.പി.സി മദ്ധ്യപ്രദേശ് കൗൺസിലിന്റെ സ്നേഹനിധി വാങ്ങാനെത്തിയ വയനാട്ടിലെ വിശ്വാസികൾക്കതു ദൈവം നല്കിയ സമ്മാനമായി.ഇല്ലായ്മയുടെ നോവറിയുന്ന ഹിന്ദിക്കാരായ വിശ്വാസികളും അവിടെത്തെ മലയാളി വിശ്വാസി സമൂഹവും സ്വരുക്കൂട്ടിയ സ്നേഹത്തിന്റെ തുട്ടുകൾ പ്രളയം തകർത്തവയനാടിനു ആശ്വാസമായി.
സെപ്.11 ന് മീനങ്ങാടി കമ്യൂണിറ്റി ഹാളിൽ നടന്ന കൂട്ടായ്മയിൽ മദ്ധ്യപ്രദേശ് സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ വർഗീസ് മാത്യു, ട്രെഷറാർ പാസ്റ്റർ എം.എ.ഉണ്ണിട്ടൻ എന്നിവർ ദുരിതാശ്വാസ സഹായ ഫണ്ട് വിതരണം ചെയ്തു. പ്രളയ ദുരിതാശ്വാസത്തിന്നായി 5 ലക്ഷം രൂപയാണ് ഐ.പി.സി മദ്ധ്യപ്രദേശ് സ്റ്റേറ്റ് മലബാറിനും ഇടുക്കി ജില്ലയിലും നല്കുന്നത്.
കേരള സ്റ്റേറ്റിനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡണ്ട് പാസ്റ്റർ രാജു പൂവക്കാല, ജോയിൻറ് സെക്രട്ടറി സി.സി ഏബ്രഹാം, അംഗങ്ങളായ ഇവാ. ജോർജ് തോമസ്, സജി മത്തായി കാതേട്ട്, വി.സി.മാത്യു, പാസ്റ്റർ സാംകുട്ടി കോഴാമല എന്നിവരും മലബാർ മേഖലാ സെക്രട്ടറി പാസ്റ്റർ ബിജോയ് കുര്യാക്കോസ് ,പാസ്റ്റർ കെ.സി ഉമ്മൻ, പാസ്റ്റർ തോമസ് തോമസ്തുടങ്ങിയവരും പങ്കെടുത്തു. വീടും കൃഷിയും മൃഗസമ്പത്തും നഷ്ടപ്പെട്ട കുടുംബങ്ങൾക്കും സഭാഹാളും പാഴ്സനേജും നഷ്ടപ്പെട്ട സുവിശേഷകർക്കും സഹായം നല്കി

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0