ഐ പി എഫ്‌ ഇൻസ്പെയർ -2019 വിദ്യാർത്ഥി സെമിനാർ നവംബർ 9 ന്

ഇന്റൻസീവ് പ്രയർ ഫെൽലോഷിപ്പിന്റെ നേതൃത്വത്തിൽ നവംബർ 9 ശനിയാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 4 വരെ കോഴിക്കോട് രാജേന്ദ്ര നഴ്സിങ് ഹോമിന് സമീപമുള്ള

Oct 23, 2019 - 11:06
 0

ഇന്റൻസീവ് പ്രയർ ഫെൽലോഷിപ്പിന്റെ നേതൃത്വത്തിൽ നവംബർ 9 ശനിയാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 4 വരെ കോഴിക്കോട് രാജേന്ദ്ര നഴ്സിങ് ഹോമിന് സമീപമുള്ള സൈനിക് കേന്ദ്ര ഓഡിറ്റോറിയത്തിൽ ഇൻസ്പെയർ -2019 എന്ന പേരിൽ ഏകദിന ക്യാമ്പ് നടക്കും.
വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠന വൈഗ്ദ്ധത്യം എന്നീ വിഷയങ്ങളിൽ കേരള സർക്കാരിന്റെ ന്യൂനപക്ഷ വിഭാഗം ട്രെയിനറും കരിയർ ഗൈഡൻസ് കൗൺസിലറുമായ അജി ജോർജ്, കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വിനീത് ഗ്ലാഡ്സൺ എന്നിവർ ക്ലാസുകൾ നയിക്കും. പരീക്ഷ ഭയമുള്ളവർക്ക് പ്രത്യേക കൗൺസിലിംഗ് നൽകും.
എട്ടാം ക്ലാസ്സ്‌ മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികളിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രമാണ് പ്രവേശനം. രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തിയ്യതി 2019 നവംബർ 5 ആണ്.
ഡോക്ടർ രാജൻ ജി ബാബു, പാസ്റ്റർ ഷാജി സിസിൽ എന്നിവർ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: 9605559042, 9605989019, 9496055134

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0