മതപരിവര്‍ത്തനം; നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി
മതപരിവര്‍ത്തനത്തെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. അഭിഭാഷകനായ അശ്വനി കുമാര്‍ ഉപാധ്യായ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.
മതപരിവര്‍ത്തനത്തെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. അഭിഭാഷകനായ അശ്വനി കുമാര്‍ ഉപാധ്യായ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ഒരു വ്യക്തിയുടെ ഇഷ്ടമാണ് അയാള്‍ക്ക് ഏത് മതം സ്വീകരിക്കണമെന്നുള്ളത്. ഈ വിഷയത്തില്‍ ദുരിതം അനുഭവിക്കുന്ന ആരുമില്ലെന്നും പിന്നെ ആര്‍ക്കാണ് നോട്ടീസ് അയക്കേണ്ടതെന്നും കോടതി ചോദിച്ചു.
സമൂഹത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്നായിരുന്നു പരാതിക്കാരന്റെ വാദം.പട്ടിക ജീതി പട്ടിക വര്‍ഗത്തിലെ ആളുകളെ മതപരിവര്‍ത്തനം നടത്തുന്നത് തടയാന്‍ ആദ്യം ശ്രമിക്കേണ്ടത് സര്‍ക്കാരുകളാണെന്നാണ് പരാതിക്കാരന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു വ്യക്തിയുടെ മൗലിക അവകാശത്തെ മുന്‍ നിര്‍ത്തിയാണ് തീരുമാനമാണ് ഡല്‍ഹി ഹൈക്കോടതിയുടെത്.