കർണാടക ചർച്ച് ഓഫ് ഗോഡ് പ്രയർസെൽ; സുവിശേഷയോഗം ഒക്ടോബർ 27 മുതൽ
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് പ്രെയർ സെൽ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 27 മുതൽ 29 വരെ സുവിശേഷ മഹായോഗവും സംഗീത വിരുന്നും ലിംഗരാജപുരം ഇന്ത്യാ ക്യാമ്പസ് ക്രൂസൈഡ് മിനി ഹാളിൽ നടക്കും.
ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടക്കുന്ന യോഗത്തിൽ ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ എം കുഞ്ഞപ്പി, പാസ്റ്റർമാരായ ഷിബു കെ മാത്യു, ജോ തോമസ്, കെ ജെ തോമസ് (കുമളി ) എന്നിവർ ദൈവവചനം പ്രസംഗിക്കും. പാസ്റ്റർ ഫ്രാൻസി ജോൺ, സഹോദരന്മാരായ സോണി സി ജോർജ്, കെ.ജെ. ജോയൽ, ദാരിഷ്, വിക്ടർ എന്നിവർ ചേർന്ന് ഗാനശ്രുശ്രുഷ നിർവഹിക്കും. പ്രയർ സെൽ ഡയറക്ടർ പാസ്റ്റർ മത്തായി വർഗീസ്, സെക്രട്ടറി പാസ്റ്റർ റിനോ രാജൻ എന്നിവർ നേതൃത്വം നൽകും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0