കനത്ത മഴയും കാറ്റും:കാട്ടാക്കടയിൽ വിശ്വാസിയുടെ വീടു തകർന്നു; ഉറങ്ങിക്കിടന്ന മകൻ അത്ഭുതകരമായി രക്ഷപ്പെട്ടു
കനത്ത മഴയിലും കാറ്റിലും വീടു തകർന്നു; വീടിനകത്തു ഉറങ്ങിക്കിടക്കുകയായിരുന്ന മകൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കാട്ടാക്കട പൂവച്ചലിന് സമീപം വള്ളിപ്പാറ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗം
കനത്ത മഴയിലും കാറ്റിലും വീടു തകർന്നു; വീടിനകത്തു ഉറങ്ങിക്കിടക്കുകയായിരുന്ന മകൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കാട്ടാക്കട പൂവച്ചലിന് സമീപം വള്ളിപ്പാറ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗം ഡാളിയുടെ വീടാണ് കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ തകർന്നുവീണത്. ഉറങ്ങിക്കിടന്ന മകന്റെ തലയിലേക്ക് ജനാലയും , ഭിത്തിയും വീണുവെങ്കിലും ദൈവീക കരുതൽ കൊണ്ടു മാത്രം മരണത്തിൽ നിന്നും രക്ഷപെട്ടു .
നിർധന കുടുംബത്തിന് 3 സെന്റ് സ്ഥലം കുടിൽ സമാനമായ വീടുമാണ് ഉണ്ടായിരുന്നത്. വീട്ടുജോലി ചെയ്തു കിട്ടുന്ന ചെറിയ വരുമാനം മാത്രമാണ് ഏക വരുമാന മാർഗ്ഗം. ബന്ധുക്കൾ ഒന്നും ഇല്ലാത്ത നിർധന കുടുംബം ഇനി എങ്ങോട്ട് പോകും എന്നറിയാതെ ദുരിത മുഖത്ത്പകച്ചു നിൽക്കുകയാണ്. പഞ്ചായത്തിൽ നിന്നും ഒരു വീടിനുവേണ്ടി വർഷങ്ങൾ കയറിയിറങ്ങിയിട്ടും സെർട്ടിഫിക്കറ്റ് ലഭിക്കാത്തതു നിമിത്തം നിഷേധിക്കപ്പെടു കയായിരുന്നു. പ്ലസ് ടു പാസായ ഏക മകന്റെ വിദ്യാഭ്യാസം സാമ്പത്തിക ബുദ്ധിമുട്ട് നിമിത്തം മുന്നോട്ടു പോകാൻ കഴിയാത്ത സ്ഥിതിയിലാണ്