കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം 2019 അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമുള്ള മലയാളി പെന്തക്കോസ്ത് സഭാംഗങ്ങളായ പുതിയ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാന്‍ കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്ക നാഷണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട ക്രൈസ്തവ സാഹിത്യ രചന മത്സരത്തില്‍ വിജയികളായവരെ പ്രഖ്യാപിച്ചു.

Jun 6, 2019 - 18:28
 0

ന്യൂയോര്‍ക്കില്‍ നിന്നുളളള സി.എസ്.ജോര്‍ജ്ജ് എഴുതിയ ‘ക്രിസ്തു ഇന്നെവിടെ ക്രിസ്തീയ വിശ്വാസം എവിടെ വരെ ‘ എന്ന ലേഖനം മലയാളവിഭാഗത്തിലും ഡാളസ്സില്‍ നിന്നുമുള്ള സിസ്റ്റര്‍ ലൗലി ഷാജി തോമസ് എഴുതിയ ‘വെളിച്ചത്തിന്‍ മക്കളോ ഇരുളിന്റെ മക്കളോ ‘ കവിത വിഭാഗത്തിലും 2019 ലെ കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം പുരസ്‌ക്കാരത്തിന് അര്‍ഹത നേടി . പുസ്തക രചനയിലൂടെ ആത്മീയ സമൂഹത്തിന് നല്‍കിയ സംഭാവനകളെ മുന്‍ നിര്‍ത്തി ഡോ.തോംസണ്‍ കെ മാത്യു രചിച്ച what will your tombstone say എന്ന ഇംഗ്ലീഷ് ഗ്രന്ഥത്തിനും ജോസഫ് കുര്യന്‍ എഴുതിയ the power of prayer എന്ന ഇംഗ്ലീഷ് ഗ്രന്ഥത്തിനും പുസ്‌ക്കാരങ്ങള്‍ നല്‍കും.

അവാര്‍ഡ് ജേതാക്കളെ ജൂലൈ 4 മുതല്‍ 7 വരെ മയാമി എയര്‍പോര്‍ട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സിലെ ചടങ്ങില്‍ ഫലകവും പ്രശംസാ പത്രവും ഉള്‍പ്പെടുന്ന പുരസ്‌ക്കാരം നല്‍കി ആദരിക്കും. റൈറ്റേഴ്‌സ് ഫോറം സമ്മേളനത്തോടനുബന്ധിച്ച് മാധ്യമ ശില്പ്പശാലയും നടക്കും.

പാസ്റ്റര്‍ തോമസ് എം കിടങ്ങാലില്‍ പ്രസിഡന്റ്, റവ. ഡോക്ടര്‍ ഷിബു സാമുവേല്‍ വൈസ് പ്രസിഡന്റ്, ഡോക്ടര്‍ സാം കണ്ണമ്പള്ളി ജനറല്‍ സെക്രട്ടറി, ബ്രദര്‍ വില്‍സണ്‍ തരകന്‍ ജോ.സെക്രട്ടറി, പാസ്റ്റര്‍ മനു ഫിലിപ്പ് ട്രഷറാര്‍ , സ്സ്റ്റര്‍ ഏലിയാമ്മ വടകോട്ട് ലേഡീസ് കോര്‍ഡിനേറ്റര്‍ എന്നിവരാണ് കെ.പി.ഡബ്‌ളു.എഫ് ദേശീയ ഭാരവാഹികള്‍.