കേരള സുവിശേഷ യാത്ര 2 ജില്ലകൾ പിന്നിട്ട ഹൈ-റേഞ്ച് മേഖലയിൽ

സംസ്ഥാന പി.വൈ.പി.എ സംഘടിപ്പിക്കുന്ന കേരള സുവിശേഷ യാത്രയ്ക്ക് ഹൈറേഞ്ചിൽ തുടക്കമായി. കട്ടപ്പന ഐ.പി.സി സെന്റർ മിനിസ്റ്റർ പാസ്റ്റർ എം. ടി. തോമസ് പ്രാർത്ഥിച്ചു ഉത്‌ഘാടനം നിർവഹിക്കുകയും സംസ്ഥാന

Jan 29, 2020 - 05:03
 0

ഐ.പി.സി സെന്റർ മിനിസ്റ്റർ പാസ്റ്റർ എം. ടി. തോമസ് പ്രാർത്ഥിച്ചു ഉത്‌ഘാടനം നിർവഹിക്കുകയും സംസ്ഥാന കൗൺസിൽ അംഗം പാ. ജോസഫ് ജോൺ അധ്യക്ഷത വഹിക്കുകയും ചെയ്തു.

 

 

 

 

പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ ദാനിയേൽ ജോൺ, വൈസ് പ്രസിഡന്റ് പാസ്റ്റർ സുനീഷ്, പാസ്റ്റർ ജിസ്മോൻ കട്ടപ്പന, പാസ്റ്റർ സജു, പാസ്റ്റർ സുനിൽ പി ജോൺ, പി.വൈ.പി.എ മുൻ സംസ്ഥാന ഭാരവാഹി പാസ്റ്റർ ജോബി ജോസഫ് എന്നിവർ നേതൃത്വം നൽകിയ യോഗത്തിൽ ഇവാൻജെലിസ്റ് ഫെയ്ത്ത് ബ്ലസ്സൺ പള്ളിപ്പാട് മുഖ്യ സന്ദേശം നൽകുകയും പി.വൈ.പി.എയുടെ മേഖല സെക്രട്ടറി ബ്രദർ ഷിജു കുട്ടൻതറ സ്വാഗത പ്രസംഗം നടത്തുകയും ചെയ്തു.
ബ്ര. ജെയ്‌സൺ തോമസ് നേതൃത്വം നൽകുന്ന ഗായക സംഘം വിവിധ സ്ഥലങ്ങളിൽ സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകുന്നു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0