കർത്താവേ മിന്നിച്ചേക്കണേ

Apr 21, 2020 - 09:17
 0
കർത്താവേ മിന്നിച്ചേക്കണേ

ഷാർലെറ്റ് പി മാത്യു

ഈ കൊറോണക്കാലം ഇതുവരെ പരിചിതമല്ലാത്ത പല പദങ്ങളും നമ്മെ പഠിപ്പിച്ചു .ക്വാറൻന്റീൻ , സോഷ്യൽ ഡിസ്റ്റൻസിങ് തുടങ്ങിയ വാക്കുകൾ അതിനുദാഹരണമാണ് . Covidiot-കോവിഡ് 19 ന്റെ സമയത്തു പ്രത്യകിച്ചു മറ്റുള്ളവരുടെ സുരക്ഷയെപറ്റി ചിന്തിക്കാതെ അറിവുണ്ടായിട്ടും അശ്രദ്ധയോടെ പെരുമാറുന്നവരെയാണ് “കോവിഡ് ഇഡിയറ്റുകൾ” എന്നു പറയുന്നത്. Pandemiquette -etiquette എന്ന് പറഞ്ഞാൽ മര്യാദ / സാമാന്യമര്യാദ എന്നാണല്ലോ അർത്ഥം.മഹാമാരിയുടെ സമയത്തു പാലിക്കേണ്ട മര്യാദകളായ മാസ്ക് ധരിക്കുക ,ഷേക്ക് ഹാൻഡ് കൊടുക്കാതിരിക്കുക തുടങ്ങിയ മര്യാദകൾക്കാണ് pandemiquette എന്ന് പറയുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നമ്മുടെ ഇടയിൽ ചെറുപ്പക്കാർ സദാസമയവും ഉപയോഗിക്കുന്ന ചില വാക്കുകളും അതുമായി ബന്ധപ്പെട്ട ചില ചിന്തകളും പങ്കു വെക്കട്ടെ.

രംഗം 1 -(അടിപൊളി) ചില വർഷങ്ങൾക്കു മുൻപ് കോട്ടയത്തിനടുത്ത് ഒരു യൂത്ത് ക്യാമ്പിൽ പങ്കെടുത്തതിന് ശേഷം ഞങ്ങൾ കുടുംബമായി ആ ക്യാമ്പിൽ പങ്കെടുത്ത ഒരു മോളുടെ വീട്ടിൽ അവർ ക്ഷണിച്ചത് കൊണ്ട് പോയി.അവിടെച്ചെന്നപ്പോൾ ആ മോളുടെ മമ്മിയുടെ പരാതി ഇങ്ങനെയായിരുന്നു .ബ്രദർ, എന്റെ മോളെയൊന്നു ഉപദേശിക്കണം. ആരാധനയൊക്കെ എങ്ങനെയുണ്ടായിരുന്നു എന്ന് ഇവളോട് ചോദിക്കുമ്പോൾ "അടിപൊളിയായിരുന്നു" എന്നൊക്കെയാണ് ഇവൾ പറയുന്നത് .അങ്ങനെയുള്ള മോശം പദങ്ങളൊക്കെ ഉപയോഗിക്കരുതെന്ന് ഇവളോട് പറയണം മറുപടി-ബഞ്ചമിൻ ബെയ്‌ലി ആദ്യമായി ബൈബിൾ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയ കാലത്തിൽ നിന്ന് നാം ഒരുപാടു മാറിയിരിക്കുന്നു. ഭാഷയ്ക്ക് രൂപമാറ്റങ്ങൾ വളരെ വേഗം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മൂല്യവും ക്രിയാത്മകതയും നഷ്ടപ്പെടാതെ നവീനശൈലികൾ ഉപയോഗിക്കുന്നതിൽ തെറ്റില്ല. അടിപൊളി=യുടെ ഡിക്ഷനറി അർത്ഥം its commonly used word in malayalam for describing something which is quiet superb or fascinating, used by younger generation to express their excitement. (മികച്ചതും കൗതുകകരവുമായ കാര്യങ്ങളെപ്പറ്റി പറയുമ്പോൾ പുതിയ തലമുറ ആവേശത്തോടെ ഉപയോഗിക്കുന്ന ഒരു പദമാണിത് ). ഇംഗ്ലീഷിൽ wow , awesome , great എന്നൊക്കെ പറയുന്നതുപോലെ ഉപയോഗിക്കുന്ന ഒരു വാക്കാണിതെന്നു തിരിച്ചറിയുക. മുതിർന്നവരും പതുക്കെ ഈ പദം പിള്ളേർ ശൈലി കണ്ട് അനുകരിച്ചു തുടങ്ങിയിട്ടുണ്ട് ഗംഭീരം എന്നയർത്ഥത്തിൽ കിടു, കിടുക്കാച്ചി ,പൊളി (ഇംഗ്ലീഷിൽ എഴുതുമ്പോൾ pwoli എന്നുവേണം എഴുതാൻ. നോട്ട് ദി പോയിന്റ് ),പൊളപ്പൻ എന്ന പദങ്ങളും ഇപ്പോഴുണ്ട് . ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷിടിച്ചു. ഭൂമി പാഴായും ശൂന്യമായും ഇരുന്നു . ഉല്പത്തി 1 :1 -2 a ഈ പഴയ പരിഭാഷയിലെ "പാഴ്’ എന്ന പദത്തേക്കാൾ മെച്ചമായ പരിഭാഷയാണ് , ഭൂമി "രൂപരഹിതവും" ശൂന്യവും ആയിരുന്നു എന്ന പുത്തൻ മലയാള പരിഭാഷ . പക്ഷെ പണ്ട് മുതൽ മനഃപാഠമാക്കിയ വാക്യം പുത്തൻ ശൈലിയിൽ പറഞ്ഞാൽ "പലർക്കും ഒരു ടെൻഷൻ" വരും.

രംഗം 2 (പോസ്റ്റ് ആക്കുക) ചില മാസങ്ങൾക്കു മുൻപ് ഒരു സഭയിൽ അതിഥിയായി കടന്നുപോയപ്പോൾ എന്നെ ക്ഷണിച്ച ചെറുപ്പക്കാരൻ പറഞ്ഞു .ബ്രദറിനു വചനം സംസാരിക്കാൻ ഇത്ര സമയം കൊടുക്കണമെന്നു പറഞ്ഞിട്ടുണ്ട് .പിന്നെ ആരെങ്കിലും അനാവശ്യമായി കൂടുതൽ സാക്ഷ്യം പറഞ്ഞും ,പാസ്റ്റർ കൂടുതൽ സമയം അനാവശ്യമായി എടുത്തും പോസ്റ്റാക്കാതിരിക്കാൻ പ്രാർത്ഥിക്കണം. മറുപടി - മോനെ ,നിങ്ങൾ ക്ഷണിച്ച സമയം മുതൽ ഞാൻ ശരിക്കും ദിവസങ്ങളോളം ധ്യാനിച്ചും വായിച്ചും പ്രാർത്ഥിച്ചും ഈ കാലഘട്ടത്തിൽ ദൈവം ഏല്പിച്ച ഒരു സന്ദേശവുമായിട്ടാണ് വന്നിട്ടുള്ളത്. ദൈവഹിതപ്രകാരമുള്ള സമയം മതി .മോൻ സമയത്തെകുറിച്ചോർത്തു ടെൻഷനടിക്കരുത്‌, പ്രാർത്ഥിക്കുക പോസ്റ്റാക്കുക = ആൾക്കാരുടെ ക്ഷമ നശിപ്പിച്ചു ,സമയം വലിച്ചു നീട്ടി ,ബോറടിപ്പിക്കുന്ന അവസ്ഥയെല്ലാം കൂടി ചേർന്ന "ഭീകരാവസ്ഥയാണ് " ഈ വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് തട്ടിക്കൂട്ടിയും തയ്യാറാകാതെയും പ്രസംഗിക്കുന്നവർ ,ദൗത്യബോധമില്ലാതെ വാരിവലിച്ചു സാക്ഷ്യം പറയുന്നവർ ,സത്യത്തിൽ ശ്രോതാക്കളെ പോസ്റ്റാക്കുന്ന സീനുകൾ മിക്ക സഭകളിലും പ്രത്യേകിച്ചു ഞായറാഴ്ചകളിൽ ധാരാളമുണ്ട് . മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനായ ബെന്യാമിന്റെ വാക്കുകൾ ഇങ്ങനെയാണ് ."എഴുത്തുകാരേക്കാൾ ബുദ്ധിയുള്ളവരാണ് ഇന്നു വായനക്കാർ എന്നു വിശ്വസിക്കുന്ന കൂട്ടത്തിലാണ് ഞാൻ ".നാമും തിരിച്ചറിയേണം .പുരോഹിതന്മാരെക്കാൾ പ്രാർത്ഥിക്കുകയും ധ്യാനിക്കുകയും മാതൃകയോടെ കാര്യങ്ങൾ ചെയ്യുന്ന വിശ്വാസികളും മുതിർന്നവരെക്കാൾ പക്വതയുമുള്ള ചെറുപ്പക്കാരുടെ ലോകത്തിലാണ് നാം ജീവിക്കുന്നത്.

രംഗം 3 - (കർത്താവെ മിന്നിച്ചേക്കണേ) ഈയടുത്ത കാലത്തു ഒരു സഭയിൽ സാക്ഷ്യത്തിന്റെ സമയത്തു എഴുന്നേൽക്കുന്നതിനു മുൻപ് ഒരു കൊച്ചു മോൻ പറഞ്ഞ വാചകമാണിത് ."കർത്താവെ മിന്നിച്ചേക്കണേ” മിന്നിച്ചേക്കണേ =നന്നായി കാര്യങ്ങൾ ചെയ്യണം ;സംഭവം സൂപ്പർ ആക്കേണം ; കൈവിടല്ലേ ,മികച്ച പ്രകടനം ; കാത്തോളണേ എന്നയർത്ഥങ്ങളെല്ലാം ചേരുന്ന ഒരു വാക്കാണിത് . "ഇടിയും മിന്നലും” അപകടപ്പെടുത്തരുതേ എന്നയർത്ഥത്തിൽ ചിന്തിക്കുന്ന “പഴയ ഡിക് ഷനറികാർക്ക്” ഈ പദം ഒരു പക്ഷേ പിടി കിട്ടാതെ പോകാൻ സാധ്യതയുണ്ട് . പലവിധ കാര്യങ്ങൾ ഒരേ സമയത്തു ചെയ്യുന്ന "മില്ലേനിയേൽ " “സഹോകൾ" സത്യത്തിൽ “അടാർ” സംഭവമാണ്.

ചെറുപ്പക്കാർക്കുള്ള ഉപദേശം - (ഫ്രീ ഹിറ്റ്)- വാലെന്റൻസ് ദിനത്തിൽ "ജീസസ് ഈസ് മൈ വാലൻന്റൈൻ "എന്ന സ്റ്റാറ്റസുകൾ ഇട്ടു സമൂഹത്തോടു ഒരു സന്ദേശം കൈമാറുവാൻ ശ്രമിക്കുന്ന ചെറുപ്പക്കാരെ അഭിനന്ദിക്കുന്നു . അതേസമയം യേശുവുമായിട്ടുള ബന്ധം "ബോയ്‌ഫ്രണ്ട്‌ ,ഗേൾ ഫ്രണ്ട് കളിയല്ലായെന്നും വിശ്വസ്തതയോടും സ്ഥിരതയോടും നിലനിർത്തേണ്ടതാണെന്നും തിരിച്ചറിയുക .അല്ലെങ്കിൽ അവിടുത്തെ വരവിൽ നിങ്ങൾ "പ്ലിങ്” ആകുവാൻ സാധ്യതയുണ്ട് .

മുതിർന്നവരോടുള്ള ഉപദേശം(സിസർകട്ട്)

പല സഭകളിലുമുള്ള കുഞ്ഞു കുട്ടികളോടും ചെറുപ്പക്കാരോടും ഈയാഴ്ചത്തെ പ്രസംഗം മനസിലായൊയെന്നു ചോദിക്കുമ്പോൾ അവർ പറയുന്ന മറുപടികൾ ശ്രദ്ധിക്കണം.ഞാൻ കേട്ട ചില ഉത്തരങ്ങൾ ഇങ്ങനെയാണ് .പ്രസംഗം മുഴുവൻ “ഠിഷും ഠിഷും” ആയിരുന്നു, അന്യഭാഷാ പോലെയാണ് വാക്കുകൾ. പ്രസംഗിക്കുന്നവർ കുറച്ചെങ്കിലും കുഞ്ഞുങ്ങളെ കണക്ട് ചെയ്യുവാൻ മറന്നുപോകരുത് .ജനറേഷൻ ഗ്യാപ് നിമിത്തം നമ്മുടെ സഭകളിലെ കുഞ്ഞുങ്ങൾ അകന്നുപോകുന്നതിന് ഒരു പരിധി വരെ നിങ്ങൾ ഉത്തരവാദികളാണ് . കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ. അനുഭവപരിചയമുള്ള മുതിർന്നവരും നൂതന ആശയങ്ങളുള്ള ചെറുപ്പക്കാരും പരിജ്ഞാനത്തോടെ ദൈവകൃപയോടെ ഒരുമിച്ചു പരസ്പരം മനസിലാക്കി യാത്ര തുടർന്നാൽ “അടിപൊളിയായിട്ടു സഭ ശരിക്കും മിന്നിക്കും” .ഈ കൊറോണക്കാലം എല്ലാവരെയും “അപ്ഡേറ്റ് “ ചെയ്യാൻ

 

 Courtesy: Facebook post by Sharlet P Mathew