ഗുണ്ടർട്ട് തറവാട്ടിൽ നിന്ന് വീണ്ടും മാർഗരറ്റെത്തി

ഇല്ലിക്കുന്നിലെ ഗുണ്ടർട്ട് ബംഗ്ലാവിന്റെ നവീകരണം കണ്ടപ്പോൾ മാർഗരറ്റ് ഫ്രെൻസ് ഓർമകളിലേക്ക് മടങ്ങി. ബംഗ്ലാവ് വീണ്ടും കാണാനാണ് മൂന്നുവർഷത്തിനുശേഷം ഗുണ്ടർട്ടിന്റെ

Oct 28, 2019 - 07:58
 0
ഗുണ്ടർട്ട് തറവാട്ടിൽ നിന്ന് വീണ്ടും മാർഗരറ്റെത്തി

ഇല്ലിക്കുന്നിലെ ഗുണ്ടർട്ട് ബംഗ്ലാവിന്റെ നവീകരണം കണ്ടപ്പോൾ മാർഗരറ്റ് ഫ്രെൻസ് ഓർമകളിലേക്ക് മടങ്ങി. ബംഗ്ലാവ് വീണ്ടും കാണാനാണ് മൂന്നുവർഷത്തിനുശേഷം ഗുണ്ടർട്ടിന്റെ ആറാംതലമുറയിലെ മാർഗരറ്റെത്തിയത്. മാർഗരറ്റിന്റെ അമ്മ ഗർത്രൂഡ് ഫ്രെൻസ് ഗുണ്ടർട്ടിന്റെ അഞ്ചാംതലമുറയിലെ അംഗമാണ്. ഇതുവരെ 12 തവണ മാർഗരറ്റ് ഇല്ലിക്കുന്നിലെ ബംഗ്ലാവ് സന്ദർശിച്ചിട്ടുണ്ട്.

1993-ലായിരുന്നു ആദ്യവരവ്. അന്ന് നാശോന്മുഖമായ അവസ്ഥയിലായിരുന്നു ബംഗ്ലാവെന്ന് മാർഗരറ്റ് ഓർക്കുന്നു. അതുകണ്ടപ്പോൾ വളരെ സങ്കടംതോന്നി. ഇന്ന് നവീകരണം നടക്കുന്ന ബംഗ്ലാവ് കണ്ടപ്പോൾ വളരെ സന്തോഷംതോന്നുന്നു. നവീകരണം മനോഹരമായി നടക്കുന്നുണ്ടെന്നും മാർഗരറ്റ് പറഞ്ഞു. പഴശ്ശിരേഖകൾ സംബന്ധിച്ചുള്ള ഗവേഷണ പ്രബന്ധത്തിനാണ് ജർമനിയിലെ ഹൈഡൽബർഗ് സർവകലാശാലയിൽനിന്ന് മാർഗരറ്റ് ഡോക്ടറേറ്റ് സ്വന്തമാക്കിയത്.

ഏറെക്കാലം ഓക്സ്ഫഡ് സർവകലാശാലയിൽ അധ്യാപികയായ അവർ ഇപ്പോൾ സ്റ്റുട്ഗാർട് സർവകലാശാലയിൽ ചരിത്ര അധ്യാപികയാണ്. ജർമനിയിലെ ഹെർമൻ ഗുണ്ടർട്ട് സൊസൈറ്റിയുടെ മുൻ പ്രസിഡന്റാണ് മാർഗരറ്റ്. സഹോദരൻ ക്രിസ്റ്റോഫാണ് ഇപ്പോൾ സൊസൈറ്റിയെ നയിക്കുന്നത്. കലാഗവേഷകനും ചിത്രകാരനുമായ കെ.കെ.മാരാരുമായി അടുത്ത സൗഹൃദമാണ് മാർഗരറ്റിനും കുടുംബത്തിനും. മാരാറെ കാണാനും മാർഗരറ്റ് മറന്നില്ല. ഗുണ്ടർട്ടിനെക്കുറിച്ചുള്ള കുറച്ച് പുസ്തകങ്ങൾ ബംഗ്ലാവിൽ തുടങ്ങാനിരിക്കുന്ന മ്യൂസിയത്തിന് നൽകണമെന്നുണ്ട്. ബംഗ്ലാവിന്റെമുന്നിൽനിന്ന് പുസ്തകങ്ങൾ കൈമാറാനാണ് ആഗ്രഹമെന്നും അവർ പറഞ്ഞു.