ഐപിസി തിരുവനന്തപുരം സൗത്ത് സെന്ററിലെ പുത്രികാ സംഘടന ഭാരവാഹികൾ

Jan 18, 2023 - 14:40
 0

ഐപിസി തിരുവനന്തപുരം സൗത്ത് സെന്ററിലെ പുത്രികാ സംഘടനകൾക്ക് 2023 - 26 ലേക്ക് പുതിയ  സമിതികളെ തിരഞ്ഞെടുത്തു. ജനുവരി 15 ന് ഇറപ്പക്കാണി സഭാഹാളിൽ നടന്ന പുത്രികാ സംഘടനകളുടെ ജനറൽ ബോഡിയിൽ പി.വൈ.പി.എ, സൺ‌ഡേ സ്കൂൾ, സോദരിസമാജം എന്നീ  സംഘടനകളുടെ ഭാരവാഹികളെയാണ് തെരഞ്ഞെടുത്തത്.


പിവൈപിഎ പ്രസിഡന്റായി ഇവാ. ബനിസൺ  പി. ജോൺസൺ, വൈസ് പ്രസിഡന്റായി ജോൺസൺ സോളമൻ, സെക്രട്ടറിയായി, വിൽഫ്രട്ട് മോഹൻ ജോയിന്റ് സെക്രട്ടറിയായി, വിപിൻ ബാബു ട്രഷററായി ജസ്റ്റിൻ പബ്ലിസിറ്റി കൺവീനറായി സിസ്റ്റർ നിമ്മി വി. എന്നിവരെയും  സൺ‌ഡേ സ്കൂൾ സൂപ്രണ്ട് ആയി എൻ.  സൈലസ്, ഡപ്യൂട്ടി സൂപ്രണ്ടായി ബ്ര. ജി സുന്ദരേശൻ, സെക്രട്ടറിയായി വിപിൻ ബാബു, ജോയിന്റ് സെക്രട്ടറിയായി അനൂപ്. വി എസ്,  ട്രഷറർ ആയി സിസ്റ്റർ ക്രിസ്റ്റി എന്നിവരെയും,   തിരഞ്ഞെടുത്തു.

സോദരിസമാജം  പ്രസിഡന്റായി സിസ്റ്റർ ശലോമി റോബർട്ട്,  വൈസ് പ്രസിഡന്റായി  സിസ്റ്റർ ലില്ലി പുഷ്പം,
സെക്രട്ടറിയായി സിസ്റ്റർ ഷൈനി ജോയി, ജോയിന്റ് സെക്രട്ടറിയായി സിസ്റ്റർ ജയാ ജേക്കബ്, ട്രഷററായി സിസ്റ്റർ വിജിത്ര ജോൺസൺ എന്നിവരെയും തെരഞ്ഞെടുത്തു.


സെന്റർ മിനിസ്റ്റർ പാസ്റ്റർ വൈ. റോബർട്ട്‌  പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ  അനുഗ്രഹിച്ചു പ്രാർത്ഥിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0