Nilambur YPCA യുടെ നേതൃത്വത്തിൽ പ്രളയത്തിൽ എല്ലാം നഷ്ടപെട്ട ചില വീടുകൾ സന്ദർശിച്ചു

Aug 13, 2019 - 14:05
 0
Nilambur YPCA യുടെ നേതൃത്വത്തിൽ പ്രളയത്തിൽ എല്ലാം നഷ്ടപെട്ട ചില വീടുകൾ സന്ദർശിച്ചു
Photo from YPCA Nilambur centre facebook

YPCA യുടെ നേതൃത്വത്തിൽ പ്രളയത്തിൽ എല്ലാം നഷ്ടപെട്ട ചില വീടുകൾ സന്ദർശിച്ചു.വീട്ടിലേക്കുള്ള വഴി ചെളി കൊണ്ട് നിറഞ്ഞിരുന്നു.അകത്തുള്ള എല്ലാ വീട്ടുപകരങ്ങളും ഇനി ഉപയോഗിക്കാൻ കഴിയാത്തതു കൊണ്ട് അവിടവിടെ കൂട്ടിയിട്ടുണ്ട്.ഇട്ടിരുന്ന വസ്ത്രം മാത്രം ആണ് ആകെ ഇനി ഉള്ളത്.അസഹനീയമായ ദുർഗന്ധം ആണ്.. ബാത്‌റൂമിൽ ചെളി കയറി മൂടിപോയി.ദൃശ്യ മാധ്യമങ്ങളിൽ കണ്ടിട്ടുള്ള ദുരന്ത ദൃശ്യങ്ങളേക്കാൾ, നേരിട്ട് കാണുമ്പോൾ ഉണ്ടായ അവസ്ഥ ഭീകരമാണ്.കുറഞ്ഞത് പത്തു ദിവസം എങ്കിലും എടുക്കും ഓരോ വീടുകളും താമസയോഗ്യമാകാൻ.ജീവനെ എടുക്കാതെ ദൈവം അവരെ കാത്തു.YPCA State Committee യുമായി സഹകരിച്ചുകൊണ്ട് ആവശ്യ സാധനങ്ങൾ നൽകുവാൻ ദൈവം സഹായിച്ചു.ഇനിയും ദുരിതം അനുഭവിക്കുന്ന ധാരാളം സഹോദരങ്ങൾ ഉണ്ട്.നമുക്ക് ചെയ്യാൻ കഴിയുന്നത് നമുക്ക് ചെയ്യാം.എന്തെങ്കിലും ചെയ്തു എന്ന് കൊട്ടി ഘോഷിക്കാനല്ല ഈ പോസ്റ്റ്‌.ദുരിതം അനുഭവിക്കുന്നവരെ പ്രാർത്ഥനയിൽ ഓർക്കുക.

 

Source : facebook