നിറവ് 2K23: PYPA- യൂത്ത് പവർ കോൺഫറൻസ് മെയ് 20ന് കോട്ടയത്ത്

May 17, 2023 - 17:44
Nov 14, 2023 - 08:09
 0

പി.വൈ.പി.എ കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ 12 മണിക്കൂർ യൂത്ത് പവർ കോൺഫറൻസ്, നിറവ് -2023 പി.വൈ.പി.എ കോട്ടയം മേഖലയുടെ സഹകരണത്തോടെ മെയ് 20ന് രാവിലെ 9 മുതൽ ഐപിസി കോട്ടയം തീയോളോജിക്കൽ സെമിനാരിയിൽ നടക്കും. പാസ്റ്റർമാരായ രാജു ആനിക്കാട്, രാജു മേത്ര, പ്രിൻസ് തോമസ് റാന്നി, എബി പീറ്റർ, സജി കാനം എന്നിവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. സാമുവേൽ വിൽ‌സൺ, ലോർഡ്‌സൺ ആന്റണി, ഇമ്മാനുവേൽ കെ.ബി, ബിജോയ് തമ്പി, ഡാനിയേൽ തോമസ് എന്നിവർ സംഗീത ശുശ്രൂഷകൾ നയിക്കും. 

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് യുവജനങ്ങൾ പങ്കെടുക്കുന്ന പവർ കോൺഫറൻസ് ആത്മനിറവിൽ ആരാധിക്കുന്ന മണിക്കൂറുകളും ദൈവാത്മാവിന്റെ പ്രവർത്തനങ്ങൾ അനുഭവിച്ചറിയുന്ന സമയങ്ങളും ആഴമേറിയ ദൈവവചന ചിന്തകൾക്കുമുള്ള സെക്ഷനുകളാണ് ഒരുക്കിയിരിക്കുന്നതെന്നു സംഘാടകർ അറിയിച്ചു. 

പിവൈപിഎ  സംസ്ഥാന ഭാരവാഹികൾക്കൊപ്പം കോട്ടയം മേഖല പി.വൈ.പി.എ ഭാരവാഹികളും ആത്മീയ സമ്മേളനത്തിന് നേതൃത്വം നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0