കേരളത്തിലെ ശുശ്രൂഷകരുടെ മെഗാ സംഗമം ഡിസം. 11ന് റാന്നിയിൽ; ബ്രദർ മോഹൻ സി ലാസറസ് മുഖ്യ പ്രഭാഷകൻ

റാന്നി യു പി എഫിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ 1000 ശുശ്രൂഷകാ കുടുംബങ്ങൾ ഒത്തു ചേരുന്ന ആത്മീയ സംഗമം എവെയ്ക്; കേരള- 2019 എന്ന പേരിൽ ഡിസം.11 ന്

Nov 27, 2019 - 07:34
 0
കേരളത്തിലെ ശുശ്രൂഷകരുടെ മെഗാ സംഗമം ഡിസം. 11ന് റാന്നിയിൽ; ബ്രദർ മോഹൻ സി ലാസറസ് മുഖ്യ പ്രഭാഷകൻ

റാന്നി യു പി എഫിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ 1000 ശുശ്രൂഷകാ കുടുംബങ്ങൾ ഒത്തു ചേരുന്ന ആത്മീയ സംഗമം എവെയ്ക്കേരള- 2019 എന്ന പേരിൽ ഡിസം.11 ന് ബുധനാഴ്ച ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് റാന്നി പള്ളി ഭാഗം സഭയിൽ നടക്കും. രാവിലെ 9 ന് ആരംഭിച്ച് ഉച്ചകഴിഞ്ഞ് 3 ന് സമാപിക്കും. പ്രശസ്ത സുവിശേഷ പ്രഭാഷകൻ ബ്രദർ മോഹൻ സി. ലാസറസ് മുഖ്യ ശുശ്രൂഷകൾ നിർവഹിക്കും. കേരളത്തിലെ എല്ലാ പെന്തെക്കോസ്തു സഭാ നേതൃത്വവും സംബന്ധിക്കും. ഡോ. ബ്ലസൻ മേമന ഗാനശുശ്രൂഷയ്ക്കും ആരാധനയ്ക്കും നേതൃത്വം നല്കും.


സഭാ ശുശ്രൂഷകന്മാരും വിവിധ നിലകളിൽ സുവിശേഷ വേലയിലിലായിരിക്കുവർക്കും കുടുംബമായി പങ്കെടുക്കാം.ഇക്കാലഘട്ടത്തിൽ പ്രാർത്ഥനയിലൂടെയും ആത്മീയ വരങ്ങളിലൂടെയും പരിശുദ്ധാത്മ നിറവിലൂടെയും സുവിശേഷകരെയും കുടുംബത്തെയും ശാക്തീകരിക്കുകയെന്നതാണ് ഈ മെഗാ ആത്മീയ സംഗമത്തിന്റെ ഉദ്ദേശ്യം.


കേരളത്തിൽ ആദ്യമായാണ് ആയിരം ശുശ്രൂഷകരും സുവിശേഷകരും അവരുടെ കുടുംബങ്ങളും ഒത്തൊരുമിച്ച് കൂടുന്നതെന്നും ഈ സംഗമം കേരളത്തിലെ ആത്മീയ ഉണർവിനും സുവിശേഷ വ്യാപനത്തിനും വൻ മുന്നേറ്റമുണ്ടാകുമെന്നും മുഖ്യ സംഘാടകൻ പാസ്റ്റർ പ്രിൻസ് തോമസ് റാന്നി പത്രക്കുറിപ്പിലൂടെ അറിയിച്ചു. പങ്കെടുക്കാനാഗ്രഹിക്കുന്നവർ  മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.100 രൂപയാണ് ഒരു കുടുംബത്തിനുള്ള രജിസ്ട്രേഷൻ ഫീസ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രഷനും: ജോയൽ ജോമോൻ: 940 048 2885.പാസ്റ്റർ അനിൽ: 974 758 1930