പത്തനംതിട്ടയിലെ പെന്തെക്കോസ്ത് സഭകളുടെ സെമിത്തേരികൾക്ക് എതിരെ നടന്ന ആക്രമത്തിൽ വ്യാപക പ്രതിഷേധം

70 വർഷമായി ഉപയോഗിച്ചു വരുന്ന സെമിത്തേരികൾക്ക് കേടുപാടുകൾ വരുത്തിയതിനു പിന്നിലെ ഗുഢാലോചന അന്വേഷിക്കണമെന്ന് സഭാ പ്രതിനിധികൾ ആവശ്യപ്പെട്ടു

Sep 21, 2019 - 10:25
 0
പത്തനംതിട്ടയിലെ പെന്തെക്കോസ്ത്  സഭകളുടെ സെമിത്തേരികൾക്ക് എതിരെ നടന്ന  ആക്രമത്തിൽ വ്യാപക പ്രതിഷേധം

ഏഴ് പതിറ്റാണ്ടിലേറെക്കാലമായി ഉപയോഗിച്ചു വരുന്ന പത്തനംതിട്ടയിലെ 30 ഓളം പെന്തെക്കോസ്ത് സഭകളുടെ (ഐ പി സി ഉൾപ്പെടെ ) സെമിത്തേരികൾക്ക് എതിരെ വ്യാപക ആക്രമം. സെപ്.20നു രാത്രിയിലാണ് ആക്രമികൾ ഗേറ്റ് അടക്കം തല്ലി തകർത്തത്. പത്തനംതിട്ട തോന്നിയമലയിലുള്ള എല്ലാ സെമിത്തേരികൾക്കും ആണ് പ്രതിസന്ധി നേരിട്ടിരിക്കുന്നത്.

നല്ല നിലയിൽ കെട്ടുറപ്പോടെ പ്രവർത്തിക്കുന്ന സെമിത്തേരികളാണ് ഇവിടെയുള്ളത്. പത്തോളം സെമിത്തേരികളുടെ ഗെയ്റ്റുകൾ ഇളക്കി മാറ്റുകയും മാറ്റാൻ പറ്റാത്തവ തല്ലിത്തകർത്ത് മാറ്റുകയും ചെയ്തിട്ടുണ്ട് . ഐ. പി.സി, ഏ.ജി, ചർച്ച് ഓഫ് ഗോഡ്, സ്വതന്ത്ര സഭകൾ തുടങ്ങിയവയുടെ സെമിത്തേരികളിലാണ് അക്രമം.

വിശ്വാസികളുടെ വൻ പ്രതിഷേധത്തെത്തുടർന്ന് എം.പി ആന്റോ ആൻറണി, എം.എൽ.എ വീണാ ജോർജ്, പത്തനംതിട്ട പോലീസ് തുടങ്ങിയവർ പ്രശ്നത്തിൽ ഇടപ്പെട്ടു വരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്. ഐ.പി സി ജനറൽ കൗൺസിൽ വൈസ് പ്രസിഡണ്ട് പാസ്റ്റർ വിൽസൺ ജോസഫ്, ഐ.പി.സി സംസ്ഥാന കൗൺസിൽ വൈസ് പ്രസിഡണ്ട് പാസ്റ്റർ സി.സി.ഏബ്രഹാം, സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ, സംസ്ഥാന കൗൺസിലംഗം പാസ്റ്റർ സാം പനച്ചയിൽ, പാസ്റ്റർമാരായ ജിജി തേക്കുതോട്, തോമസ് വർഗീസ് തുടങ്ങിയവർ പ്രശ്ന പരിഹാരത്തിനായി ചർച്ചകൾ നടത്തി വരുന്നു.


സെമിത്തേരികൾക്ക് കേടുപാടുകൾ വരുത്തിയതിനു പിന്നിലെ ഗുഢാലോചന അന്വേഷിക്കണമെന്ന് സഭാ പ്രതിനിധികൾ ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമായതിനെ ത്തുടർന്ന് പോലീസ് സ്ഥ്ലത്തെത്തി അന്വേഷണം ആരംഭിച്ചു.