ഇത് ദൈവത്തോട് ക്ഷമ ചോദിക്കുവാനുള്ള സമയമെന്ന് കെനിയന്‍ പ്രസിഡന്‍റ്

കൊറോണക്കെതിരെ ദൈവത്തില്‍ ആശ്രയം കണ്ടെത്തുന്ന രാഷ്ട്രങ്ങളുടെ എണ്ണം കൂടുന്നുവെന്ന് വ്യക്തമാക്കി ആഫ്രിക്കന്‍ രാജ്യമായ കെനിയയും. ഇക്കഴിഞ്ഞ മാര്‍ച്ച് 21 ശനിയാഴ്ച കെനിയന്‍ പ്രസിഡന്റ് ഉഹുരു കെന്യാട്ടയുടേയും അദ്ദേഹത്തിന്‍റെ ഡെപ്യൂട്ടി സെക്രട്ടറി വില്ല്യം റൂട്ടോയുടേയും നേതൃത്വത്തിലായിരുന്നു

Mar 25, 2020 - 07:25
 0

കൊറോണക്കെതിരെ ദൈവത്തില്‍ ആശ്രയം കണ്ടെത്തുന്ന രാഷ്ട്രങ്ങളുടെ എണ്ണം കൂടുന്നുവെന്ന് വ്യക്തമാക്കി ആഫ്രിക്കന്‍ രാജ്യമായ കെനിയയും. ഇക്കഴിഞ്ഞ മാര്‍ച്ച് 21 ശനിയാഴ്ച കെനിയന്‍ പ്രസിഡന്റ് ഉഹുരു കെന്യാട്ടയുടേയും അദ്ദേഹത്തിന്‍റെ ഡെപ്യൂട്ടി സെക്രട്ടറി വില്ല്യം റൂട്ടോയുടേയും നേതൃത്വത്തിലായിരുന്നു ദേശീയ പ്രാര്‍ത്ഥനാ ദിനം രാജ്യമെങ്ങും ആചരിച്ചത്. നെയ്റോബിയിലെ സ്റ്റേറ്റ് ഹൗസില്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ വിവിധ മതനേതാക്കള്‍ പങ്കെടുത്തു. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ദേശീയ പ്രാര്‍ത്ഥനാ ദിനാചരണം സംബന്ധിച്ച പ്രഖ്യാപനം ഭരണനേതൃത്വം നടത്തിയത്. കൊറോണക്കെതിരെ സര്‍ക്കാര്‍ തങ്ങളെക്കൊണ്ടാവുന്നതെല്ലാം ചെയ്യുന്നുണ്ടെങ്കിലും ദൈവസഹായം ഇക്കാര്യത്തില്‍ ആവശ്യമുണ്ടെന്ന് പ്രസിഡന്റ് വില്ല്യം റൂട്ടോ പറഞ്ഞു.

ഇന്നു എന്റെ മാത്രം ദിവസമല്ല, നമ്മള്‍ വ്യക്തിപരമായോ കൂട്ടമായോ ചെയ്തിട്ടുള്ള തെറ്റുകള്‍ക്ക് ഒരു രാഷ്ട്രമെന്ന നിലയില്‍ ദൈവത്തോട് ക്ഷമ ചോദിക്കുവാനും, നമ്മള്‍ നേരിടുന്ന വെല്ലുവിളിയെ തരണം ചെയ്യുവാന്‍ അവിടുത്തെ സഹായം അപേക്ഷിക്കുവാനുള്ള നമ്മുടെ ഓരോരുത്തരുടേയും ദിവസമാണ്. പകര്‍ച്ചവ്യാധിക്കാവശ്യം ശാസ്ത്രമാണ് പ്രാര്‍ത്ഥനയല്ല എന്ന്‍ വിമര്‍ശിക്കുന്നവര്‍, ശാസ്ത്രജ്ഞര്‍ക്ക് പോലും ദൈവത്തെ ആവശ്യമാണെന്ന കാര്യം ഓര്‍ക്കണമെന്നും കെനിയന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

ഇരുപത്തിയാറോളം വൈദികരാണ് സ്റ്റേറ്റ് ഹൗസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തത്. നാഷണല്‍ അസംബ്ലി സ്പീക്കര്‍ ജസ്റ്റിന്‍ മുടുരി, സെനറ്റില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ കെന്നത്ത് ലുസാക, പ്രതിരോധ സേനാവിഭാഗം തലവനായ സാംസണ്‍ വാത്തെത്തെ, പോലീസ് ഇന്‍സ്പെക്ടര്‍ ജെനറല്‍ മുട്യാംബായി തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. അമേരിക്ക, ഉഗാണ്ട, ടാന്‍സാനിയ, ദക്ഷിണാഫ്രിക്ക, മൊസാംബിക്ക്, സിംബാബ്‌വേ, ന്യൂസിലന്‍ഡ്‌ തുടങ്ങിയ രാജ്യങ്ങളിലും ദേശീയ പ്രാര്‍ത്ഥനാ ദിനമായി ആചരിച്ചിരിന്നു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0