അക്രമമല്ല; സംവാദമാണ് ആവശ്യം: പിവൈസി

സുവിശേഷ പ്രവർത്തകർക്ക് നേരെ സാമൂഹിക ദ്രോഹികൾ അഴിച്ചുവിടുന്ന അക്രമണങ്ങൾക്ക് പകരം ആരോഗ്യകരമായ സംവാദങ്ങളാണ് നാടിന്റെ പുരോഗമനപരമായ മുന്നേറ്റത്തിന് ആവശ്യമെന്ന് പി വൈസി ആവശ്യപ്പെട്ടു. മെഡിക്കൽ കോളെജിലെ ലഘുലേഖ വിതരണത്തോടനുബന്ധിച്ചുണ്ടായ സംഭവവികാസങ്ങളുടെയും ജനം ടെലിവിഷനിൽ ഉയർന്നു വരുന്ന മതപരിവർത്തന ആരോപണങ്ങളുടെയും പശ്ചാത്തലത്തിൽ പെന്തക്കോസ്ത് യൂത്ത് കൗൺസിൽ സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ സെമിനാറിൽ പാസ്റ്റർ അനിൽ കൊടിത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി.

Jun 26, 2019 - 19:13
 0
അക്രമമല്ല; സംവാദമാണ് ആവശ്യം: പിവൈസി

സുവിശേഷ പ്രവർത്തകർക്ക് നേരെ സാമൂഹിക ദ്രോഹികൾ അഴിച്ചുവിടുന്ന അക്രമണങ്ങൾക്ക് പകരം ആരോഗ്യകരമായ സംവാദങ്ങളാണ് നാടിന്റെ പുരോഗമനപരമായ മുന്നേറ്റത്തിന് ആവശ്യമെന്ന് പി വൈസി ആവശ്യപ്പെട്ടു.

മെഡിക്കൽ കോളെജിലെ ലഘുലേഖ വിതരണത്തോടനുബന്ധിച്ചുണ്ടായ സംഭവവികാസങ്ങളുടെയും ജനം ടെലിവിഷനിൽ ഉയർന്നു വരുന്ന മതപരിവർത്തന ആരോപണങ്ങളുടെയും പശ്ചാത്തലത്തിൽ പെന്തക്കോസ്ത് യൂത്ത് കൗൺസിൽ സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ സെമിനാറിൽ പാസ്റ്റർ അനിൽ കൊടിത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി.

പിവൈസി ജനറൽ പ്രസിഡണ്ട് പാസ്റ്റർ ലിജോ കെ ജോസഫ് ഉദ്ഘാടനം ചെയ്തു.
കോട്ടയം ജില്ലാ പ്രസിഡണ്ട് പാസ്റ്റർ ഫിലിപ്പ് എം ഏബ്രഹാം അധ്യക്ഷത വഹിച്ചു. പാസ്റ്റർ ജെയ്സ് പാണ്ടനാട് സെമിനാർ നയിച്ചു. പാസ്റ്റർ രാജു ആനിക്കാട്, പാസ്റ്റർ റൊണാൾഡ് കെ സണ്ണി, ജോജി ഐപ്പ് മാത്യുസ്, അജി കുളങ്ങര, പാസ്റ്റർ സിബിച്ചൻ, പാസ്റ്റർ ജെയിംസ്, ജില്ലാ സെക്രട്ടറി ബിനോ ഏലിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.

സുവിശേഷകർക്ക് നേരെ സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന ആരോപണങ്ങൾക്കിടയിൽ പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യവേദിയായ പെന്തക്കോസ്ത് യൂത്ത് കൗൺസിൽ സംഘടിപ്പിക്കുന്ന ഇത്തരം പൊതു സമ്മേളനങ്ങൾ ക്രൈസ്തവ ലോകം വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്.ഇതോടനുബന്ധിച്ച് പിവൈസിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിശ്വാസ സംരക്ഷണ സെമിനാറുകൾ തുടർന്നും സംഘടിപ്പിക്കുമെന്ന് പാസ്റ്റർ ലിജോ കെ ജോസഫ്, പാസ്റ്റർ റൊണാൾഡ് കെ സണ്ണി എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.