പി വൈ പി എ കർണാടക സ്റ്റേറ്റ് യുവജന ക്യാമ്പിന് അനുഗ്രഹീത സമാപനം

ക്രൈസ്തവ യുവജനങ്ങൾ സ്നേഹത്തിന്റെയും സഹനത്തിന്റെയും നായകനായ യേശുക്രിസ്തുവിന്റെ ദീവ്യ സ്വഭാവത്തിന് അനുരൂപ രായ് ക്രിസ്തുവിന്റെ സാക്ഷികൾ ആകുവാൻ

Oct 9, 2019 - 08:49
 0
പി വൈ പി എ കർണാടക സ്റ്റേറ്റ് യുവജന ക്യാമ്പിന് അനുഗ്രഹീത സമാപനം

ക്രൈസ്തവ യുവജനങ്ങൾ സ്നേഹത്തിന്റെയും സഹനത്തിന്റെയും നായകനായ യേശുക്രിസ്തുവിന്റെ ദീവ്യ സ്വഭാവത്തിന് അനുരൂപ രായ് ക്രിസ്തുവിന്റെ സാക്ഷികൾ ആകുവാൻ ഒരുങ്ങണമെന്ന ഐപിസി കർണാടക പ്രസിഡൻറ് പാസ്റ്റർ കെ എസ് ജോസഫിന്റെ ആഹ്വാനത്തോടെ പെന്തെക്കോസ്തൽ യംങ് പീപ്പിൾസ് അസോസിയേഷൻ ( പി വൈ പി എ ) കർണാടക സ്റ്റേറ്റ് വാർഷിക ക്യാമ്പ് സമാപിച്ചു. പി വൈ പി എ കർണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ലാൻസൺ പി.മത്തായി അദ്ധ്യക്ഷനായിരുന്നു. തങ്ങളെ തന്നെ താഴ്ത്തി കുറവുകളെ ഏറ്റ് പറഞ്ഞ് ഉപേക്ഷിച്ച് നമ്മെത്തന്നെ മറന്ന് പ്രാർഥിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവത്താഴ ശുശ്രൂഷയും പാസ്റ്റർ കെ എസ് ജോസഫിന്റെ നേതൃത്വത്തിൽ നടത്തി.
കൊത്തന്നൂർ എബനേസർ ഇൻസ്റ്റിറ്റ്യൂഷൻസ് ഓഡിറ്റോറിയത്തിൽ ഒക്ടോബർ 6 മുതൽ 8 വരെ നടന്ന വാർഷിക ക്യാംപിൽ കർണാടക സ്റ്റേറ്റ് ഐ പി സി സെക്രട്ടറി പാസ്റ്റർ ഡോ.വർഗീസ് ഫിലിപ്പ് ,പാസ്റ്റർമാരായ ചെയ്സ് ജോസഫ് (കേരള), സാജൻ ജോയ് , സുനിൽ സക്കറിയ, ബ്രദർ സിബി മാത്യൂ എന്നിവർ പ്രസംഗിച്ചു. പി വൈ പി എ ക്വയർ ടീമിനൊടൊപ്പം സിസ്റ്റർ ആഷ ജോബ് ഗാനങ്ങൾ ആലപിച്ചു. ക്യാംപിൽ കൗൺസിലിങ്ങ് , ഉണർവ് യോഗം , ക്യാംപ് ഫയർ തുടങ്ങിയ ആത്മീയ പരിപാടികൾ നടത്തി. കർണാടകയുടെ വിവിധയിടങ്ങളിൽ നിന്നായ് 280 യുവതി യുവാക്കൾ ക്യാംപിൽ പങ്കെടുത്തു പി വൈ പി എ കർണാടക പ്രസിഡന്റ് പാസ്റ്റർ ലാൻസൺ പി.മത്തായി, പാസ്റ്റർ ബിജു പി ജോയ് ബ്രദർ സിബി മാത്യൂ ബ്രദർ . ഫിന്നി മാത്യൂ , ബ്രദർ . ജെയിംസ് പാറേൽ ,ജോബി ജോസഫ്എന്നിവർ ക്യാമ്പിന് നേതൃത്യം നൽകി.