പി.വൈ.പി.എ ചരിത്ര പഥങ്ങളിലൂടെ എന്ന ഗ്രന്ഥം മാർച്ച് 27 ന് പ്രകാശനം ചെയ്യും
മുക്കാൽ നൂറ്റാണ്ട് പിന്നിടുന്ന പെന്തക്കോസ്തു യുവജനസംഘടയുടെ ചരിത്രം പറയുന്ന പുസ്തകം പുറത്തിറങ്ങുന്നു. മാർച്ച് 27 ന് കൊട്ടാരക്കര ബേർശേബ ഗ്രൗണ്ടിൽ കൊട്ടാരക്കര മേഖല പിവൈപിഎ പ്രവർത്തന ഉത്ഘാടനത്തോടനുബന്ധിച്ചു നടക്കുന്ന ചടങ്ങിൽ
മുക്കാൽ നൂറ്റാണ്ട് പിന്നിടുന്ന പെന്തക്കോസ്തു യുവജനസംഘടയുടെ ചരിത്രം പറയുന്ന പുസ്തകം പുറത്തിറങ്ങുന്നു. മാർച്ച് 27 ന് കൊട്ടാരക്കര ബേർശേബ ഗ്രൗണ്ടിൽ കൊട്ടാരക്കര മേഖല പിവൈപിഎ പ്രവർത്തന ഉത്ഘാടനത്തോടനുബന്ധിച്ചു നടക്കുന്ന ചടങ്ങിൽ വൈകിട്ട് 6:30 ന് പ്രശസ്ത കഥാകൃത്തും നോവലിസ്റ്റും മാധ്യമ പ്രവർത്തകനുമായ ഏബ്രാഹാം മാത്യു പുസ്തക പ്രകാശനം നിർവഹിക്കും. പി.വൈ.പി.എ മുൻ കാല പ്രവർത്തകരുൾപ്പെടെയുള്ളവർ പങ്കെടുക്കും. പി.വൈ.പി.എ സംസ്ഥാന സെക്രട്ടറി ഷിബിൻ ജി ശാമുവൽ ആണ് പുസ്തക രചന നിർവഹിച്ചിരിക്കുന്നത്.
സംസ്ഥാന പി.വൈ.പി.എയുടെ പ്രസിദ്ധീകരണ വിഭാഗമാണ് പുസ്തകം പുറത്തിറക്കുന്നത്. 1947 ഓഗസ്റ്റ് 30 ന് സ്ഥാപിതമായതാണ് പെന്തക്കോസ്തു യുവജന സംഘടന. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും, വിദേശ രാജ്യങ്ങളിലുമായി നൂറ് കണക്കിന് യൂണിറ്റുകളുള്ള ഈ യുവജന പ്രസ്ഥാനത്തിന്റെ വിശാലമായ ചരിത്രം പറയുന്ന ആദ്യ പുസ്തകമാണിത്.
ഓൺലൈൻ ആയിട്ടും പുസ്തകം ലഭ്യമാണ്. പാസ്റ്റർ. തോമസ് ജോർജ്ജ് കട്ടപ്പന(9496475386) ഷിബിൻ. ജി ശാമുവൽ (9567183010)