പി.വൈ.പി.എ കുന്ദംകുളം സെന്റർ: മിഷൻ ചലഞ്ചും അനുമോദന സമ്മേളനവും

പി. വൈ. പി. എ കുന്ദംകുളം സെൻറർ യുവജനങ്ങൾക്ക് വേണ്ടി ഒരുക്കിയ മിഷൻ ചലഞ്ച്-2018 വേറിട്ട അനുഭവമായി. ജൂൺ 16ന് കുന്ദംകുളം രഹബോ‌ത്ത് ചർച്ചിൽ നടന്ന സമ്മേളനം ഐപിസി കുന്നംകുളം സെൻറർ മിനിസ്റ്റർ പാസ്റ്റർ സാം വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.

Jun 20, 2018 - 20:09
 0
പി.വൈ.പി.എ കുന്ദംകുളം സെന്റർ: മിഷൻ ചലഞ്ചും അനുമോദന സമ്മേളനവും
പി. വൈ. പി. എ കുന്ദംകുളം സെൻറർ യുവജനങ്ങൾക്ക് വേണ്ടി ഒരുക്കിയ മിഷൻ ചലഞ്ച്-2018 വേറിട്ട അനുഭവമായി. ജൂൺ 16ന് കുന്ദംകുളം രഹബോ‌ത്ത് ചർച്ചിൽ നടന്ന സമ്മേളനം ഐപിസി കുന്നംകുളം സെൻറർ മിനിസ്റ്റർ പാസ്റ്റർ സാം വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ഇവാ.വിനോദ് ഭാസ്ക്കർ അധ്യക്ഷനായിരുന്നു. ബീഹാറിലെ ഇന്ത്യ മിഷൻ പ്രവർത്തകരായ പാസ്റ്റർഷിബി തോമസ്, Dr. ജേക്കബ് മാത്യു എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ബീഹാറിലെ മിഷണറി കുടുംബങ്ങളുടെ അനുഭവസാക്ഷ്യങ്ങൾ വ്യത്യസ്ത അനുഭവമായി മാറി. സുവിശേഷീകരണം ഈ കാലഘട്ടത്തിൽ അനിവാര്യമാണെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. നൂറ്റിഅൻപതോളം മാതാപിതാക്കളും യുവജനങ്ങളും പങ്കെടുത്ത സമ്മേളനത്തിൽ കുന്നംകുളം പി.വൈ.പി.എ സെൻറർ സെക്രട്ടറി ഹെയ്ൻസ് സാമുവൽ, ഐപിസി കുന്നംകുളം സെൻറർ വൈസ് പ്രസിഡൻറ് പാസ്റ്റർ പി.കെ ജോൺസൺ, സെക്രട്ടറി പാസ്റ്റർ കെ.എ വർഗീസ് എന്നിവർ പ്രസംഗിച്ചു. പ്രസ്തുത സമ്മേളനത്തിൽ കുന്നംകുളം സെൻറിലെ വിവിധ സഭകളിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ സെൻറർ പി വൈ പി എ അനുമോദിച്ചു. കുന്നംകുളം സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് സന്തോഷ്, ഐ.പി.സി കുന്നംകുളം സെൻറർ മിനിസ്റ്റർ പാസ്റ്റർ. സാം വർഗ്ഗീസ് എന്നിവർ ചേർന്ന് വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു.