Republic Day 2024 : ഇന്ത്യയുടെ സൈനികശക്തി വിളിച്ചോതി റിപ്പബ്ലിക്ക് ദിന പരേഡ്; കര്‍ത്തവ്യപഥിലെ പരേഡിൽ ഫ്രഞ്ച് സൈന്യവും

Jan 26, 2024 - 13:24
Jan 26, 2024 - 13:25
 0

രാജ്യത്തിന്റെ 75ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമായി. കർത്തവ്യപഥിൽ സേനയുടെ റിപ്പബ്ലിക് ദിന പരേഡ് പൂർത്തിയായി. പിന്നാലെ രാജ്യത്തെ വിവിധ കലാരൂപങ്ങൾ അരങ്ങേറുകയാണ്. രാഷ്ട്രപതി ദ്രൗപതി മുർമുവും വിശിഷ്ടാതിഥിയായ ഇമ്മാനുവൽ മക്രോണും പ്രധാനമന്ത്രി നരേന്ദ്ര  മോദിയും കർത്തവ്യപഥിൽ സന്നിഹിതരാണ്.

യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി കർത്തവ്യപഥിൽ എത്തിയത്. രാഷ്ട്രപതി പതാക ഉയർത്തിയശേഷം ആരംഭിച്ച പരേഡിൽ ഇത്തവണ അണിനിരന്നതിൽ 80 ശതമാനവും വനിതകളാണ്. പരേഡിൽ 90 അംഗ ഫ്രഞ്ച് സേനാ സംഘത്തിനു പുറമെ ഫ്രാൻസിന്റെ 2 റഫാൽ യുദ്ധവിമാനങ്ങളും ട്രാൻസ്പോർട്ട് വിമാനവും ഫ്ലൈപാസ്റ്റ് നടത്തി.

ടി 90 ടാങ്ക്, നാഗ് മിസൈൽ, പിനാക റോക്കറ്റ് ലോഞ്ചർ, കരയിൽ നിന്ന് ആകാശത്തേക്കു തൊടുക്കുന്ന മധ്യദൂര മിസൈൽ എന്നിവ രാജ്യത്തിന്റെ പ്രതിരോധക്കരുത്തിന്റെ അടയാളമായി പരേഡിൽ അണിനിരന്നു. പുരുഷൻമാരും വനിതകളും ഉൾപ്പെട്ടതാണ് ബിഎസ്എഫ് സംഘം.

സിആർപിഎഫ്, എസ്എസ്ബി, ഐടിബിപി എന്നിവയിൽ നിന്നുള്ള വനിതാ സേനാംഗങ്ങൾ ബൈക്ക് അഭ്യാസപ്രകടനം നടത്തി. 16 സംസ്ഥാനങ്ങളുടെയടക്കം 26 ഫ്ലോട്ടുകളാണ് അവതരിപ്പിച്ചത്. വ്യോമസേനയുടെ ഫ്ലൈപാസ്റ്റിൽ 51 വിമാനങ്ങൾ പങ്കെടുക്കും. വിമാന പൈലറ്റുമാരിൽ 15 പേർ വനിതകളാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0