പീഢനങ്ങളെ ഭയന്ന് ക്രൈസ്തവര്‍ ക്യാമ്പില്‍ ‍; ഇവിടെയും പീഢനം

ഇവിടെയും പീഢനം ധാക്ക: മ്യാന്‍മറിലെ പട്ടാളക്കാരുടെ കിരാത നടപടിയിലും ബുദ്ധമത മൌലിക വാദികളുടെ പീഢനങ്ങളെയും ഭയന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയ ക്രൈസ്തവര്‍ക്ക് മറ്റൊരു തരത്തില്‍ ക്രൂരമായ പീഢനവും. മ്യാന്‍മരില്‍നിന്നും അഭയാര്‍ത്ഥികളായി

Mar 6, 2020 - 10:42
 0
പീഢനങ്ങളെ ഭയന്ന് ക്രൈസ്തവര്‍ ക്യാമ്പില്‍ ‍; ഇവിടെയും പീഢനം

മ്യാന്‍മറിലെ പട്ടാളക്കാരുടെ കിരാത നടപടിയിലും ബുദ്ധമത മൌലിക വാദികളുടെ പീഢനങ്ങളെയും ഭയന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയ ക്രൈസ്തവര്‍ക്ക് മറ്റൊരു തരത്തില്‍ ക്രൂരമായ പീഢനവും.

 

മ്യാന്‍മരില്‍നിന്നും അഭയാര്‍ത്ഥികളായി അയല്‍ രാഷ്ട്രമായ ബംഗ്ളാദേശില്‍ എത്തിയവരാണ് റോഹിംഗ്യ മുസ്ളീങ്ങളും റോഹിംഗ്യ ക്രിസ്ത്യാനികളും. രണ്ടു കൂട്ടരും ഒരുപോലെ കഷ്ടം സഹിച്ചവര്‍ ‍.

എന്നാല്‍ ബംഗ്ളാദേശില്‍ എത്തിയപ്പോള്‍ റോഹിംഗ്യാ മുസ്ളീങ്ങളുടെ സ്വഭാവം മാറി. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭൂരിപക്ഷമായ മുസ്ളീങ്ങള്‍ വെറും ന്യൂനപക്ഷമായ ക്രൈസ്തവരെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന വാര്‍ത്തയാണ് കേള്‍ക്കുന്നത്.

മ്യാന്‍മറിലെ റാക്കീനില്‍ താമസിച്ചവരാണ് ഇപ്പോള്‍ ബംഗ്ളാദേശിലെ കോക്സിലെ ബസാര്‍ ക്യാമ്പില്‍ കവിയുന്നത്. ഇവിടെ 75,000 റോഹിംഗ്യാ മുസ്ളിങ്ങളുണ്ട്. എന്നാല്‍ ക്രൈസ്തവര്‍ വഴരെ കുറച്ചുപേര്‍ മാത്രം.

പീഢനത്തെത്തുടര്‍ന്ന് ഒരു ക്രൈസ്തവനെ കാണാതായതായും 12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതു സംബന്ധിച്ചുള്ള വാര്‍ത്ത യു.എസ്. സ്പെഷ്യല്‍ റിപ്പോര്‍ട്ടര്‍ യാംങ്ങി ലീയാണ് പുറത്തുവിട്ടത്. കടുത്ത വിദ്വേഷങ്ങളും ഉപദ്രവങ്ങളും നേരിടുന്ന ക്രൈസ്തവ അഭയാര്‍ത്ഥികള്‍ അന്താരാഷ്ട്ര സഹായം തേടുകയാണ്