സജിത്ത് ജോസഫ് അസംബ്ലീസ് ഓഫ് ഗോഡിലെ ശുശ്രൂഷകനല്ല; റവ. ടി.വി. പൗലോസ്
സജിത്ത് ജോസഫ് അസംബ്ലീസ് ഓഫ് ഗോഡിലെ ശുശ്രൂഷകൻ എന്ന നിലയിൽ വ്യാജവാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിനെ തുടർന്ന് അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സെക്രട്ടറിയുടെ വിശദീകരണ കുറിപ്പ് ഇന്ന് ഇറങ്ങി
സജിത്ത് ജോസഫ് അസംബ്ലീസ് ഓഫ് ഗോഡിലെ ശുശ്രൂഷകൻ എന്ന നിലയിൽ വ്യാജവാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിനെ തുടർന്ന് അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സെക്രട്ടറിയുടെ വിശദീകരണ കുറിപ്പ് ഇന്ന് ഇറങ്ങി
അസംബ്ലീസ് ഓഫ് ഗോഡിലെ പാസ്റ്റർ കത്തോലിക്ക സഭയിൽ ചേർന്നു എന്ന തരത്തിൽ വ്യാപകമായ പ്രചരണങ്ങൾ സോഷ്യൽ മീഡിയായിലൂടെ പ്രചരിക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടു.
2006 മുതൽ 2009 വരെ ചങ്ങനാശ്ശേരിക്കടുത്തുള്ള ഞാലിയാകുഴിയിൽ പ്രവർത്തിച്ചിരുന്ന താൻ അസംബ്ലീസ് ഓഫ് ഗോഡിനോട് ചേരുവാൻ ശ്രമിച്ചിരുന്ന വ്യക്തിയാണ്.
എന്നാൽ അസംബ്ലീസ് ഓഫ് ഗോഡിന്റെ ഉപദേശങ്ങളോടും ഭരണ നിയമങ്ങളോടും സംഘടനാ സംവിധാനത്തോടും വിധേയത്വം പുലർത്തി ശുശ്രൂഷകനാകാൻ കഴിയാതെ വന്നതിനാൽ അസംബ്ലീസ് ഓഫ് ഗോഡ് അദ്ദേഹത്തെ ശുശ്രൂഷകനായി ഒരിക്കലും അംഗീകരിച്ചിരുന്നില്ല.
എ.ജി.യിലെ ഔദ്യോഗിക ശുശ്രൂഷകൻ എന്ന നിലയിൽ യാതൊരു അംഗീകാരങ്ങളും (ക്രഡൻഷ്യൽ സർട്ടിഫിക്കറ്റ്) തനിക്കു നൽകിയിട്ടുമില്ല.
2009 മുതൽ ഈ സമൂഹവുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലാത്തതാണ്.
അന്നു മുതൽ ഞാലിയാകുഴിയിൽ മറ്റൊരു ശുശ്രൂഷകനെ നി നിയമിച്ചിട്ടുള്ളതുമാണ്.
ഇക്കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി അസംബ്ലീസ് ഓഫ് ഗോഡ് സമൂഹവുമായി ഒരു ബന്ധവും തനിക്കില്ലാതിരിക്കെ സമൂഹ മാധ്യമങ്ങളിൽ തൽപ്പരകക്ഷികൾ നടത്തുന്ന വ്യാജ പ്രചരണങ്ങൾ അങ്ങേയറ്റം അപലപനീയമാണ്.
ആയതിനാൽ പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നവരുടെ വ്യാജവാർത്തകളിൽ വഞ്ചിതരാകരുതെന്നു അറിയിക്കുന്നു.