ശാരോൻ ഫെല്ലോഷിപ്പ് സൺഡേ സ്കൂൾ മെഗാ ബൈബിൾ ക്വിസ് വിജയികളെ പ്രഖ്യാപിച്ചു

Oct 31, 2022 - 04:04
Oct 31, 2022 - 04:09
 0

ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ(Sharon Fellowship) സൺഡേസ്കൂൾ അസോസിയേഷൻ ഒക്ടോബർ 16 നു നടത്തിയ മെഗാ ബൈബിൾ ക്വിസിൽ (Mega Bible Quiz)സൺഡേ സ്കൂൾ വിദ്യാർഥികൾക്കായുള്ള ആൽഫാ ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ക്രിസ്റ്റീനാ യോഹന്നാൻ (ഓടനാവട്ടം സഭ), രണ്ടാം സ്ഥാനം അക്സാ ലാലു ജോർജ് (ഓടനാവട്ടം സഭ), മൂന്നാം സ്ഥാനം ഗായോസ് ഡി.എസ് (മൈലമൂട് സഭ) എന്നിവർ കരസ്ഥമാക്കി.


അധ്യാപകർക്കും മുതിർന്നവർക്കുമായുള്ള ബീറ്റാ ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഓമന വർഗീസ് (മൂശാരിക്കവല സഭ), രണ്ടാം സ്ഥാനം ഷിലു ഷിബു (കായംകുളം സഭ), മൂന്നാം സ്ഥാനം ജൂനിയ .എസ് (പട്ടകുളം സഭ( എന്നിവർ കരസ്ഥമാക്കി. ഇരു ഗ്രൂപ്പിലും ആദ്യ മൂന്നു സ്ഥാനം നേടിയവർക്ക് യഥാക്രമം ₹ 10000, ₹ 7000, ₹4000 വീതം ക്യാഷ് അവാർഡും മൊമൻ്റൊയും സർട്ടിഫിക്കറ്റും സഭാ ജനറൽ കൺവൻഷനോടനുബന്ധിച്ച് ഡിസംബർ 3ന് നടക്കുന്ന സൺഡേ സ്കൂൾ – സി ഇ എം സംയുക്ത സമ്മേളനത്തിൽ വിതരണം ചെയ്യും.


കൂടാതെ സെൻ്റർ തലം വിജയികൾക്ക് പ്രോത്സാഹന സമ്മാനവും ഉണ്ടായിരിക്കും. പേരു വിവരം പിന്നീട് അറിയിക്കുന്നതാണെന്നു ഭാരവാഹികൾ അറിയിച്ചു. ഓരോ സഭകളിലെയും മത്സരാർഥികളുടെ റിസൽറ്റ് സഭകൾക്ക് അയച്ചു നൽകുന്നതായിരിക്കും. കേരളത്തിൽ നിന്നും ഡൽഹിയിൽ നിന്നുമായി ആയിരത്തോളം പേരാണ് ക്വിസിൽ പങ്കെടുത്തത്. പാസ്റ്റർ പി എ ചാക്കോച്ചൻ ക്വിസ് കോർഡിനേറ്റർ ആയി പ്രവർത്തിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0