ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മലബാർ റീജിയൻ വനിതാ സമാജം: സഹായഹസ്തവുമായി വയനാട് പത്തുമലയിൽ

കേരളത്തെ ഞെട്ടിച്ച ഉരുൾ പൊട്ടലുണ്ടായ വയനാട് പത്തുമലയിലും സമീപ പ്രദേശങ്ങളിലും ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മലബാർ റീജിയൻ വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തങ്ങൾ നടത്തി. ദുരിത ഭൂമി സന്ദർശിച്ച്, രക്ഷ പ്രവർത്തകർക്ക് ഭക്ഷണ പൊതികൾ നൽകി. ചൂരൽമല ഉൾപ്പെടയുള്ള സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ആവശ്യ വസ്തുക്കൾ

Aug 21, 2019 - 14:29
 0
ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മലബാർ റീജിയൻ വനിതാ സമാജം: സഹായഹസ്തവുമായി വയനാട് പത്തുമലയിൽ

കേരളത്തെ ഞെട്ടിച്ച ഉരുൾ പൊട്ടലുണ്ടായ വയനാട് പത്തുമലയിലും സമീപ പ്രദേശങ്ങളിലും ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മലബാർ റീജിയൻ വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തങ്ങൾ നടത്തി. ദുരിത ഭൂമി സന്ദർശിച്ച്, രക്ഷ പ്രവർത്തകർക്ക് ഭക്ഷണ പൊതികൾ നൽകി.  ചൂരൽമല ഉൾപ്പെടയുള്ള സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ആവശ്യ വസ്തുക്കൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. പ്രവർത്തനങ്ങൾക്ക് മലബാർ റീജിയൻ വനിതാ സമാജം ആക്ടിങ്ങ് പ്രസിഡന്റ് സിസ്റ്റർ ജാൻസി ജോബ്, വനിതാ സമാജം വയനാട് സെക്ഷൻ പ്രസിഡന്റ് സിസ്റ്റർ അനിമോൾ ജോൺ എന്നിവർ നേതൃത്വം നൽകി. അസ്സോസിയേറ്റ് ഡിസ്ട്രിക്ട് പാസ്റ്റർ പാസ്റ്റർ കെ ജെ ജോബ് , സി ഇ എം ജനറൽ സെക്രട്ടറി പാസ്റ്റർ ജോമോൻ ജോസഫ് എന്നിവരും പങ്കെടുത്തു