ശാരോൻ ഫെലോഷിപ്പ് കർണാടക സ്റ്റേറ്റ് കൺവൻഷൻ ഒക്ടോബർ 11 മുതൽ ബെംഗളുരുവിൽ

ശാരോൻ ഫെലോഷിപ്പ് ചർച്ച് കർണാടക സ്റ്റേറ്റ് വാർഷിക കൺവൻഷൻ ഒക്ടോബർ 11 മുതൽ 13 വരെ പീനിയ അമരാവതി ലേ ഔട്ട് ശാരോൻ ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ നടക്കും.

Oct 3, 2019 - 08:18
 0

ശാരോൻ ഫെലോഷിപ്പ് ചർച്ച് കർണാടക സ്റ്റേറ്റ് വാർഷിക കൺവൻഷൻ ഒക്ടോബർ 11 മുതൽ 13 വരെ പീനിയ അമരാവതി ലേ ഔട്ട് ശാരോൻ ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ നടക്കും. ശാരോൻ ഫെലോഷിപ്പ് കർണാടക- തെലുങ്കാന സംസ്ഥാനങ്ങളുടെ മുഖ്യ ചുമതല വഹിക്കുന്ന റീജിയൻ പാസ്റ്റർ ടി.സി ചെറിയാൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ഏബ്രഹാം തോമസ് മന്ദമരുതി , അജി ആൻറണി റാന്നി, പി.ഐ.ജോസ് എന്നിവർ കൺവൻഷനിൽ പ്രസംഗിക്കും. ദിവസവും വൈകിട്ട് 6 മുതൽ 9 വരെ ഗാനശുശ്രൂഷയും സുവിശേഷ യോഗവും നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 ന് ശുശ്രൂഷകരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കുന്ന പ്രത്യേക സമ്മേളനം, ശനി രാവിലെ 10 മുതൽ 1 വരെ പൊതു ആരാധന, ഉച്ചയ്ക്ക് 2 ന് ശാരോൻ യുവജന സംഘടനയായ സി ഇ എം ,സൺഡെസ്ക്കൂൾ വാർഷിക സമ്മേളനം സമാപന ദിവസമായ ഞായർ രാവിലെ 9 ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടക്കും. തിരുവത്താഴ ശുശ്രൂഷയ്ക്ക് പാസ്റ്റർ ടി സി ചെറിയാൻ നേതൃത്വം നൽകും. കർണാടക ശാരോൻ ചെയർമാൻ പാസ്റ്റർ പി ഐ ജോസ്, വൈസ് ചെയർമാൻ പാസ്റ്റർ ഡോ.തോമസ് ജോർജ്, സെക്രട്ടറി പാസ്റ്റർ സണ്ണി കുരുവിള, ട്രഷറർ ജോയൽ ജോയ് എന്നിവരും കൗൺസിൽ അംഗങ്ങളും പാസ്റ്റർമാരുമായ സജു ജോൺ, ജോൺ ഏബ്രഹാം, കെ.ജെ.ജോയ്, സൈമൺ നാഗരാജ് എന്നിവരും കൺവൻഷന് നേതൃത്യം നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0