ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ശൂരനാട് റീജിയൻ കൺവൻഷൻ ഒക്ടോബർ 26 ബുധൻ

Oct 19, 2022 - 17:50
Oct 19, 2022 - 18:18
 0

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ശൂരനാട് റീജിയൻ കൺവൻഷൻ ഒക്ടോബർ 26 ബുധൻ
മുതൽ 30 ഞായർ വരെ കടമ്പനാട് നോർത്ത് ( തൂവയൂർ ശാരോൻ ) ചർച്ചിൽ വച്ച് നടക്കും . ബുധനാഴ്ച്ച വൈകിട്ട് 3:30 മുതൽ കല്ലുകുഴിയിൽ നടക്കുന്ന പരസ്യയോഗത്തോടെ മീറ്റിംഗ് ആരംഭിക്കുകയും ഞായറാഴ്ച്ച പകൽ നടക്കുന്ന പൊതു സഭായോഗത്തോടെ അവസാനിക്കുകയും ചെയ്യും.

അനുഗ്രഹിതരായ കർതൃദാസന്മാർ ദൈവവചനത്തിൽ നിന്നും സംസാരിക്കുകയും, ശാരോൻ ക്വയർ ഗാന ശുശ്രൂഷയ്‌ക്ക്‌ നേതൃത്വം നൽകുകയും ചെയ്യും.പകൽ സമയങ്ങളിൽ വ്യാഴാഴ്ച ശുശ്രൂഷക സമ്മേളനം, വെള്ളിയാഴ്ച്ച സഹോദരി സമാജം, ശനിയാഴ്ച സി ഇ എം – സൺ‌ഡേ സ്കൂൾ സംയുക്ത സമ്മേളനവും നടക്കും.

 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0