പേഴ്സി ക്യുഷൻ റിലീഫ് ഷിബുതോമസിനെതിരെ സംഘടിത നീക്കം

Dec 6, 2020 - 11:21
 0

ഇന്ത്യയിൽ വിശ്വാസത്തിൻ്റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്ക് നിയമപരിരക്ഷയും മറ്റു അടിയന്തിര സഹായങ്ങളും എത്തിക്കുന്നതിനായി പ്രവർത്തിക്കുന്ന ഷിബു തോമസ് ഭോപ്പാലിനെതിരെ സംഘടിതമായ നീക്കങ്ങൾ ശക്തമാകുന്നു. ലീഗൽ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം എന്ന പ്രസ്ഥാനം ഷിബു തോമസിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകി. തുടർന്ന് സോഷ്യൽ മീഡിയ വഴി വ്യാപകമായ കാമ്പയിൻ നടന്നുവരുന്നു. കേന്ദ്ര സർക്കാരിനെക്കൊണ്ട് ഷിബുതോമസിനെതിരെ ദേശ വിരുദ്ധ പ്രവർത്തന കുറ്റത്തിന് നടപടി എടുപ്പിക്കാനുള്ള സംഘടിത ശ്രമാണിതെന്നുകരുതുന്നു.</p><p>കഴിഞ്ഞ 5 വർഷമായി പീഡിപ്പിക്കപ്പെടുന്ന നൂറുകണക്കിന് വിശ്വാസികൾക്കും സുവിശേഷ പ്രവർത്തകർക്കും ആശ്വാസമായിമാറിയ പേഴ്സിക്യുഷൻ റിലീഫിൻ്റെ പ്രവർത്തനങ്ങളെയും നേതൃത്വം നൽകുന്ന ഷിബു തോമസിനെയും പ്രാർത്ഥനയിൽ ഓർക്കുക.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0