തുര്‍ക്കിയില്‍ ഭീകരാക്രമണം; 14 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

Oct 24, 2024 - 11:50
 0

തുര്‍ക്കിയില്‍ നടന്ന ഭീകരാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. തുര്‍ക്കി എയ്‌റോസ്‌പേസ് ഇന്റസ്ട്രിയിലാണ് ഭീകരാക്രമണം നടന്നത്. സംഭവത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റതായി തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭീകരാക്രമണം നടന്നതായി തുര്‍ക്കി സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വെടിവെയ്പ്പിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ആക്രമണം നടന്ന സ്ഥലത്ത് ഉഗ്ര ശബ്ദം ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ആക്രമണത്തില്‍ രണ്ട് ഭീകരരെ വധിച്ചതായി തുര്‍ക്കി ആഭ്യന്തര മന്ത്രി അറിയിച്ചു. ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഇതോടകം സോഷ്യല്‍മീഡിയകളിലൂടെ പ്രചരിക്കുന്നുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0