സ്മൈൽ പദ്ധതിയുടെ രണ്ടാം ഘട്ട സഹായ വിതരണം നടന്നു

മുതിർന്ന മാധ്യമ പ്രവർത്തകൻ പരേതനായ ജോർജ് മത്തായി സിപിഎ യുടെ കുടുംബാംഗങ്ങൾ കേരളത്തിൽ ചെയ്തു വരുന്ന സ്മൈൽ പ്രോജക്റ്റിൻ്റെ Shepherds Flocks പദ്ധതിയുടെ രണ്ടാം ഘട്ട സഹായ വിതരണം പേരാമ്പ്ര ഐ പി സി സഭാഹാളിൽ നടന്നു

Mar 26, 2022 - 02:05
 0

മുതിർന്ന മാധ്യമ പ്രവർത്തകൻ പരേതനായ ജോർജ് മത്തായി സിപിഎ യുടെ കുടുംബാംഗങ്ങൾ കേരളത്തിൽ ചെയ്തു വരുന്ന സ്മൈൽ പ്രോജക്റ്റിൻ്റെ Shepherds Flocks പദ്ധതിയുടെ രണ്ടാം ഘട്ട സഹായ വിതരണം പേരാമ്പ്ര ഐ പി സി സഭാഹാളിൽ നടന്നു.

ഐപിസി സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ എം.എം മാത്യു വിതരണോദ്ഘാടനം നിർവഹിച്ചു. സെൻ്റർ സെക്രട്ടറി പാസ്റ്റർ ദാനശീലൻ അദ്ധ്യക്ഷനായിരുന്നു.
ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിലംഗം സജി മത്തായി കാതേട്ട് പദ്ധതി നിർവഹണത്തെക്കുറിച്ച് അവതരണം നടത്തി. അർഹരായ 12 കുടുംബങ്ങൾക്കാണ് സഹായം നല്കിയത്.

മലബാറിൽ ചെറുകിട പദ്ധതികളിലൂടെ സാമ്പത്തിക വരുമാനത്തിനു ആഗ്രഹിക്കുന്ന അർഹരായ കുടുംബങ്ങൾക്കും ശുശ്രൂഷകർക്കും വേണ്ട പ്രോത്സാഹനം നല്കി സമൂഹത്തിൻ്റെ മുൻപന്തിയിൽ കൊണ്ടുവരുന്നതിനാണ് Shepherds Flocks പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പ്രോജക്ട് ഡയറക്ടർ ജോൺസൻ മേലേടം പറഞ്ഞു.

പാസ്റ്റർമാരായ വർഗീസ് മാത്യു നിലമ്പൂർ, ബിജോയ് കുര്യാക്കോസ്, ബ്രദർ സജി മത്തായി കാതേട്ട് എന്നിവരാണ് ഭാരതത്തിലെ പ്രർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0