റ്റിപിഎം പത്തനംതിട്ട സെന്റർ കൺവെൻഷൻ വിളവിനാൽ ബഥേൽ ഗ്രൗണ്ടിൽ ഏപ്രിൽ 4 മുതൽ

TPM Pathanamthitta Centre Convention at Vilavinal Bethel Ground

Apr 2, 2024 - 08:09
 0

ദി പെന്തെക്കോസ്ത് മിഷൻ പത്തനംതിട്ട സെന്റർ വാർഷിക കൺവെൻഷനും ദൈവീകരോഗശാന്തി ശുശ്രൂഷയും ഏപ്രിൽ 04 മുതൽ 07 ഞായർ വരെ റ്റി.പി.എം ഫെയ്ത്ത് ഹോമിന് എതിർവശത്തുള്ള വിളവിനാൽ ബഥേൽ ഗ്രൗണ്ടിൽ  നടക്കും.

കൺവെൻഷന് മുന്നോടിയായി വ്യാഴാഴ്ച വൈകിട്ട് 4ന് പത്തനംതിട്ട ടൗൺ വഴി കൺവെൻഷൻ ഗ്രൗണ്ടിലേക്ക് സുവിശേഷവിളംബര റാലി ഉണ്ടായിരിക്കും. 

ദിവസവും രാവിലെ 7-ന് ബൈബിൾ ക്ലാസ് ,9.30 ന് പൊതുയോഗം, മൂന്നിന് കാത്തിരിപ്പ് യോഗം, വൈകിട്ട് 5.45 ന് ഗാനശുശ്രൂഷ, സുവിശേഷ പ്രസംഗം, രോഗശാന്തി ശുശ്രൂഷ  രാത്രി 10 ന് പ്രത്യേക പ്രാർഥന എന്നിവയും ശനിയാഴ്ച ഉച്ചയ്ക്ക് 3 ന് പ്രത്യേക യുവജന മീറ്റിംങ്ങ് ഉണ്ടായിരിക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് പത്തനംതിട്ട സെന്ററിന് കീഴിലുള്ള 15 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും. 

പത്തനംതിട്ട സെന്റർ പാസ്റ്റർ കുഞ്ഞുമോൻ ജോർജ്, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ എ ജി ജോൺ (ഷാജി )  എന്നിവർ കൺവൻഷന് നേതൃത്യം നൽകും

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0