യു എ ഇ കോവിഡ് പ്രതിരോധ വാക്സിൻ പരീക്ഷണത്തിൽ മലയാളി യുവാവും
ലോകം മുഴുവൻ കോവിഡ് മഹാമാരിയാൽ ദുരിതമനുഭവിക്കുമ്പോൾ കോവിഡ് പ്രതിരോധവാക്സിൻ കണ്ടുപിടിക്കുന്നത്തിനുള്ള യുഎഇ ആരോഗ്യ വിഭാഗത്തിന്റെ ശ്രമങ്ങളിൽ ഭാഗമായി പെന്തക്കോസ്ത് യുവാവും. ഐപിസി അബുദാബി സാഭാ കൗൺസിൽ അംഗം,
ലോകം മുഴുവൻ കോവിഡ് മഹാമാരിയാൽ ദുരിതമനുഭവിക്കുമ്പോൾ കോവിഡ് പ്രതിരോധവാക്സിൻ കണ്ടുപിടിക്കുന്നത്തിനുള്ള യുഎഇ ആരോഗ്യ വിഭാഗത്തിന്റെ ശ്രമങ്ങളിൽ ഭാഗമായി പെന്തക്കോസ്ത് യുവാവും.
ഐപിസി അബുദാബി സാഭാ കൗൺസിൽ അംഗം, മന്നയുടെ സർക്കുലേഷൻ മാനേജർ, ഐപിസി ഗ്ലോബൽ മീഡിയ യുഎഇ ചാപ്റ്റർ അംഗം, റിലീഫ്നെറ്റ് യുഎഇ കൺവീനർ, കുന്നംകുളം യുപിഎഫ് എൻആർഐ ഫോറം കൺവീനർ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന മെജോൺ ആണ് ഇതിനായി സന്നദ്ധനായത്.
അബുദാബി ഹെൽത്ത് കെയർ കമ്പനിയായ സേഹയുടെ സഹായത്തോടെ സിനോഫം മെഡിക്കൽ കമ്പനി നടത്തുന്ന നാല്പത്തിയൊൻപത് ദിവസം നീളുന്ന ക്ലിനിക്കൽ ടെസ്റ്റിലാണ് മെജോൺ പങ്കാളിയാകുന്നത്.
ലോകം മുഴുവൻ പ്രതിരോധ വാക്സിനായി പരീക്ഷണങ്ങൾ നടക്കുമ്പോൾ തന്റെ ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുക്കാതെ ഇത്തരം ഒരു പരീക്ഷണത്തിന്റെ ഭാഗമായത് അഭിനന്ദനാർഹമാണ്.
ഈ പരീക്ഷണത്തിന്റെ ഭാഗമായി പ്രതിരോധ മരുന്ന് കണ്ടുപിടിക്കാൻ കഴിയുമെങ്കിൽ ഇന്ന് ഈ സമൂഹത്തിനു നൽകാൻ കഴിയുന്ന ഏറ്റവും വലിയ നന്മ ഇതാണെന്നാണ് അദ്ദേഹം പറയുന്നത്