UAE യുപിഎഫ് പാസ്റ്റേഴ്സ് കുടുംബ സമ്മേളനം നവംബർ 9ന്

യുഎയിലെ പെന്തെക്കോസ്ത് സഭകളുടെ ഐക്യവേദിയായ യുപിഎഫ് യുഎഇ യുടെ നേതൃത്വത്തിൽ പ്രഥമ ശുശ്രുഷക കുടുംബ സമ്മേളനം ഷാർജ വർഷിപ്പ് സെന്ററിൽ നവംബർ 9ന് നടക്കും

Oct 10, 2019 - 09:22
 0
UAE യുപിഎഫ് പാസ്റ്റേഴ്സ് കുടുംബ സമ്മേളനം നവംബർ 9ന്

യുഎയിലെ പെന്തെക്കോസ്ത് സഭകളുടെ ഐക്യവേദിയായ യുപിഎഫ് യുഎഇ യുടെ നേതൃത്വത്തിൽ പ്രഥമ ശുശ്രുഷക കുടുംബ സമ്മേളനം ഷാർജ വർഷിപ്പ് സെന്ററിൽ നവംബർ 9ന് നടക്കും.

രാവിലെ 10 മുതൽ വൈകിട്ട് 4 വരെ നടക്കുന്ന സമ്മേളനത്തിൽ "ഇടയപരിപാലനവും ശുശ്രൂഷയിലെ ധാർമീകതയും- കർത്തൃദാസന്മാർ നേരിടുന്ന വെല്ലുവിളികളും അവയുടെ പരിഹാര നിർദ്ദേശങ്ങളും" എന്ന വിഷയത്തെ കുറിച്ച് ഓൾ ഇന്ത്യ എ. ജി സൂപ്രണ്ട്‌ റവ. ഡി. മോഹൻ ( ചെന്നൈ) പ്രസംഗിക്കും.

1982 -ൽ ആരംഭിച്ച യു.പി.എഫ്, യു.എ.ഇ- യിലെ ഏറ്റവും വലിയ പെന്തെക്കോസ്ത് സഭകളുടെ ഐക്യ കൂട്ടായ്മയാണ്.

നിലവിൽ യു.എ.ഇ- യിലെ എല്ലാ എമിരേറ്റ്സുകളിലുമായി 58 അംഗത്വ സഭകളുണ്ട്. യു.പി.എഫ് പ്രസിഡൻറ് പാസ്റ്റർ ഡിലു ജോൺ, വൈസ് പ്രസിഡന്റ് പാസ്റ്റർ ജോൺ മാത്യു , സെക്രട്ടറി തോമസ് മാത്യു, ട്രഷറാറർ കെ. ജോഷ്വാ എന്നിവർ നേതൃത്വം നൽകും