ചേലക്കര യുപിഎഫ് കൺവൻഷൻ ഫെബ്രു.7 മുതൽ
ചേലക്കര യുപിഎഫിന്റെ 27 മത് ഐക്യ കൺവൻഷനും സംഗീത വിരുന്നും ഫെബ്രു.7 മുതൽ 9 വരെ ചേലക്കര ആലുക്കാസ് ഗ്രൗണ്ടിൽ നടക്കും. യു പി എഫ് പ്രസിഡണ്ട് പാസ്റ്റർ സതീഷ് മാത്യു ഉദ്ഘാടനം നിർവഹിക്കും
ചേലക്കര യുപിഎഫിന്റെ 27 മത് ഐക്യ കൺവൻഷനും സംഗീത വിരുന്നും ഫെബ്രു.7 മുതൽ 9 വരെ ചേലക്കര ആലുക്കാസ് ഗ്രൗണ്ടിൽ നടക്കും. യു പി എഫ് പ്രസിഡണ്ട് പാസ്റ്റർ സതീഷ് മാത്യു ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ അജി ഐസക്, അനീഷ് ചെങ്ങന്നൂർ, ബൈജു (ബാലാജി) കൊല്ലം എന്നിവർ പ്രസംഗിക്കും. യു പി എഫ് ക്വയർ, ഗോൾഡൻ വിങ്ങ്സ്ചേലക്കരയും ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും.
പാസ്റ്റർമാരായ എ.സി. ശാമുവേൽ (രക്ഷാധികാരി), വി.ജെ.ജോൺ (വൈസ് പ്രസിഡണ്ട്), അജീഷ് ജോസഫ് (സെക്രട്ടറി), സന്തോഷ് കെ ജോബ് (ജോ. സെക്രട്ടറി), ബെന്നി ജോസഫ് (ട്രഷറാർ) തുടങ്ങിയവർ നേതൃത്വം നല്കും