ക്രൈസ്തവ മൂല്യം സംരക്ഷിക്കാനുള്ള യുവതികളുടെ നടപടി സുപ്രീം കോടതി ശരിവെച്ചു

ക്രൈസ്തവ മൂല്യം സംരക്ഷിക്കാനുള്ള യുവതികളുടെ നടപടി സുപ്രീം കോടതി ശരിവെച്ചു അരിസോണ: ക്രൈസ്തവ മൂല്യങ്ങളില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സ്റ്റുഡിയോ സ്വവര്‍ഗ്ഗ വിവാഹത്തിനു ക്ഷണക്കത്തു

Oct 17, 2019 - 13:00
 0
ക്രൈസ്തവ മൂല്യം സംരക്ഷിക്കാനുള്ള യുവതികളുടെ നടപടി സുപ്രീം കോടതി ശരിവെച്ചു

ക്രൈസ്തവ മൂല്യം സംരക്ഷിക്കാനുള്ള യുവതികളുടെ നടപടി സുപ്രീം കോടതി ശരിവെച്ചു
ക്രൈസ്തവ മൂല്യങ്ങളില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സ്റ്റുഡിയോ സ്വവര്‍ഗ്ഗ വിവാഹത്തിനു ക്ഷണക്കത്തു ഡിസൈന്‍ ചെയ്തു നല്‍കാന്‍ വിസമ്മതിച്ചതിനെതിരെ ഫിനിക്സ് സിറ്റി അധികൃതര്‍ സ്വീകരിച്ച നിയമ നടപടി യു.എസിലെ അരിസോണ കോടതി തള്ളി. സ്റ്റുഡിയോ ഉടമകളായ ആര്‍ട്ടിസ്റ്റുകള്‍ ‍, തങ്ങള്‍ക്ക് വിവാഹ ക്ഷണക്കത്ത് ഡിസൈന്‍ ചെയ്തു തരാന്‍ വിസമ്മതിച്ചതിനെതിരെ സ്വവര്‍ഗ്ഗ ദമ്പതികള്‍ ഫിനിക്സ് ലേബര്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നു. സ്റ്റുഡിയോ ഉടമകളായ ജെവാന്‍ ‍, ബ്രിയാന എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്.

ഈ കേസില്‍ സ്വര്‍ഗ്ഗ ദമ്പതികള്‍ക്കനുകൂലമായി കോടതി വിധി പറഞ്ഞിരുന്നു. എന്നാല്‍ ഈ വിധിക്കെതിരെ അരിസോണ സുപ്രീം കോടതിയില്‍ സ്റ്റുഡിയോ ഉടമകള്‍ അപ്പീല്‍ നല്‍കിയിരുന്നു.

തങ്ങളുടെ ക്രൈസ്തവ വിശ്വാസം അനുസരിച്ച് സ്വവര്‍ഗ്ഗ വിവാഹത്തെ ഏതെങ്കിലും വിധത്തില്‍ സഹായിക്കുന്നതു തെറ്റാണെന്നും ലേബര്‍ കോടതി വിധി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. അപ്പീല്‍ കേട്ട സുപ്രീം കോടതി ഉടമകളുടെ വാദം ശരിയാണെന്നു കണ്ടെത്തി കീഴ്ക്കോടതി വിധി റദ്ദാക്കുകയായിരുന്നു.

അമേരിക്കയില്‍ അസാന്മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങള്‍ക്കു നിയമ വ്യവസ്ഥയെ കൂട്ടു പിടിച്ചു വിധി സമ്പാദിക്കുന്ന സംഭവങ്ങള്‍ ഏറി വരുന്നതിനിടയിലാണ് സുപ്രധാനമായ ഈ വിധി ഉണ്ടായത്.

കഴിഞ്ഞ വര്‍ഷം കോളറാഡോയില്‍ സ്വവര്‍ഗ്ഗ വിവാഹത്തിന് കോടതി കേക്ക് ഉണ്ടാക്കി നല്‍കാന്‍ വിസമ്മതിച്ച ബേക്കറി ഉടമകളുടെ തീരുമാനവും ശരിയാണെന്ന് കോടതി വിധിച്ചത് മാധ്യമ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.