കേരള പെന്തെക്കോസ്തൽ റൈറ്റേഴ്സ് ഫോറം രജത ജൂബിലി സമാപന സമ്മേളനം ബോസ്റ്റണിൽ
കേരളത്തിൽ നിന്നു വടക്കേ അമേരിക്കയിൽ കുടിയേറിപാർത്ത പെന്തക്കോസ്ത് വിശ്വാസികളായ എഴുത്തുകാരുടെ ഐക്യ സംഘടനയായ നോർത്തമേരിക്കൻ കേരള പെന്തെക്കോസ്തൽ റൈറ്റേഴ്സ് ഫോറത്തിന്റെ
കേരളത്തിൽ നിന്നു വടക്കേ അമേരിക്കയിൽ കുടിയേറിപാർത്ത പെന്തക്കോസ്ത് വിശ്വാസികളായ എഴുത്തുകാരുടെ ഐക്യ സംഘടനയായ നോർത്തമേരിക്കൻ കേരള പെന്തെക്കോസ്തൽ റൈറ്റേഴ്സ് ഫോറത്തിന്റെ (കെ.പി.ഡബ്ല്യു.എഫ്) രജത ജൂബിലിയുടെ സമാപന സമ്മേളനം ജൂലൈ 7 ശനിയാഴ്ച ബോസ്റ്റൺ സ്പ്രിങ്ങ്ഫീൽഡ് മാസ് മ്യൂച്ചൽ കൺവൻഷൻഷൻ സെന്റററിൽ നടത്തപ്പെടും.
36 മത് പി.സി.എൻ.എ.കെ കോൺഫ്രൻസിനോടനുബദ്ധിച്ച് നടത്തപ്പെടുന്ന പ്രത്യേക സമ്മേളനത്തിൽ ഫോറം പ്രസിഡന്റ് റോയി മേപ്രാൽ അദ്ധ്യക്ഷത വഹിക്കും. അനുഗ്രഹീത ക്രൈസ്തവ സാഹിത്യകാരൻ സുവിശേഷകൻ സാജു ജോൺ മാത്യു മുഖ്യ പ്രഭാഷണം നടത്തും.
നോർത്ത് അമേരിക്കയിലും കാനഡയിലുമുള്ള മലയാളി പെന്തക്കോസ്ത് എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാൻ എല്ലാ വർഷവും നടത്തിവരാറുള്ള അവാർഡുകളുടെ വിതരണവും, മാധ്യമ ശില്പശാലയും സുവനീർ വിതരണവും സമ്മേളനത്തിൽഉണ്ടായിരിക്കും. റോയി മേപ്രാൽ പ്രസിഡന്റ്, രാജൻ ആര്യപ്പള്ളിൽ വൈസ് പ്രസിഡൻറ്, നിബു വെള്ളവന്താനം ജനറൽ സെക്രട്ടറി, പാസ്റ്റർ സ്റ്റാൻലി ചിറയിൽ ജോ സെക്രട്ടറി, ജോയിസ് മാത്യൂസ് ട്രഷറാർ, മേരി ജോസഫ് ലേഡീസ് കോർഡിനേറ്റർ എന്നിവരാണ് കെ.പി.ഡബ്ള്യു.എഫ് നാഷണൽ ഭാരവാഹികൾ.1993 ലെ സിറാക്യൂസ് സമ്മേളനത്തിലാണ് ആദ്യമായി അമേരിക്കയിലെ മലയാളി പെന്തക്കോസത് എഴുത്തുകാർ ഒന്നിച്ചുകൂടി സംഘടനയ്ക്ക് രൂപം നൽകിയത്