ഞങ്ങൾ ആരുടെയും ശത്രുക്കളല്ല; അതിനു കഴിയുകയുമില്ല
ഒരു വർഷത്തിനു മുമ്പ് സുവിശേഷ പ്രചരണത്തിന്റെ പേരിൽ കൊടുങ്ങല്ലൂരിൽ വെച്ച് ആക്രമണത്തിനിരയായ പാസ്റ്റർ ഏബ്രഹാം തോമസ്
ഒരു വർഷത്തിനു മുമ്പ് സുവിശേഷ പ്രചരണത്തിന്റെ പേരിൽ കൊടുങ്ങല്ലൂരിൽ വെച്ച് ആക്രമണത്തിനിരയായ പാസ്റ്റർ ഏബ്രഹാം തോമസ് തന്നെ ആക്രമിച്ച ഗോപിനാഥിനെ സ്നേഹത്തിന്റെയും സഹനത്തിന്റെയും നായകനായ യേശുനാഥൻ രൂപാന്തരപ്പെടുത്തി പുതു മനുഷ്യനാക്കിയതോർത്ത് ദൈവത്തെ സ്തുതിക്കുകയാണ്.
ഗോപിനാഥ് തന്റെ ജയിൽ വാസത്തിനിടയിൽ ഹോസ്പിറ്റൽ മിനിസ്ട്രി പ്രവർത്തകർ ജയിൽ സന്ദർശിക്കുകയും തനിക്ക് ഒരു ബൈബിൾ നൽകുകയും ചെയ്തു. കൂടാതെ വിദേശങ്ങളിൽ നിന്നു പോലും ബൈബിളുകൾ ഗോപിക്ക് ആളുകൾ അയച്ച് കൊടുത്തിരുന്നു. അങ്ങനെ ബൈബിളിലെ സുവിശേഷ ഭാഗങ്ങൾ വായിക്കുവാൻ ആരംഭിച്ചു. താൻ വായിച്ച വേദപുസ്തക ഭാഗങ്ങൾ യേശു ആരാണെന്നും യേശുവിന്റെ സുവിശേഷം പ്രസംഗിക്കുന്ന പാസ്റ്റർമാർ അവർ സമൂഹത്തിനു ദോഷികൾ അല്ല ആളുകളെ രൂപാന്തരം വരുത്തുവാനും ജീവിതത്തിൽ പുതു വഴികളിലേക്ക് നയിക്കുന്നവർ ആണെന്നുമുള്ള അറിവ് നൽകിയെന്നും മാത്രമല്ല താൻ ചെയ്ത കാര്യങ്ങൾ തെറ്റാണെന്നുള്ള പശ്ചാത്താപം തന്നിലുണ്ടായി. അങ്ങിനെയിരിക്കെ ഒരിക്കൽ തന്നെ കാണുവാൻ ജയിലിൽ വന്ന തന്റെ പിതാവിനോട് എനിക്ക് ഞാൻ ആക്രമിച്ച പാസ്റ്ററെ കണ്ട് മാപ്പ് പറയണമെന്ന ആഗ്രഹം ഗോപി അറിയിക്കുകയുണ്ടായ്.
അങ്ങനെ ഗോപിനാഥിന്റെ പിതാവ് വിശ്വനാഥും ബിജെപി മണ്ഡലം സെക്രട്ടറിയുമൊന്നിച്ച് പാസ്റ്റർ എബ്രഹാം തോമസിന്റെ (റോയി) ഭവനത്തിൽ വരുകയും തന്റെ മകന് ചെയ്ത തെറ്റിൽ പശ്ചാത്താപമുണ്ടെന്നും അവന്റെ ജീവിതത്തിൽ ഒത്തിരി മാറ്റമുണ്ടെന്നും കേസിൽ നിന്ന് പാസ്റ്റർ പിന്മാറിയാൽ ഗോപിക്ക് ഒരു കുടുംബ ജീവിതം ലഭിക്കുമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഈ വിവരം പോലീസ് അധികാരികളുമായ് സംസാരിച്ചുവെങ്കിലും വലിയ പ്രയോജനമുണ്ടാകില്ല എന്ന മറുപടിയാണ് പാസ്റ്റർക്ക് ലഭിച്ചത്. എന്നാൽ ഗോപിയോട് ക്ഷമിക്കുവാൻ പാസ്റ്റർ ആഗ്രഹിച്ചിരുന്നു. തന്റെ സഭാ വിശ്വാസികളുടെയും അഭിപ്രായത്തെ മാനിച്ച് സുപ്രീം കോടതി വക്കീലായ അഡ്വക്കറ്റ് ജയകുമാറിന്റെ സാന്നിധ്യത്തിൽ കേസിൽ നിന്ന് പിന്മാറിയതായ് പാസ്റ്റർ റോയ് എഴുതി നൽകി. ജയിൽ മോചിതനായ ഗോപി തന്റെ കുടുംബാംഗങ്ങളൊടൊപ്പം പാസ്റ്ററെ നേരിൽ കണ്ട് മാപ്പ് അപേക്ഷിക്കുകയുണ്ടായി.
ഗോപിയിൽ താൻ കണ്ട മാറ്റത്തെ ദൈവീക ഇടപെടൽ ആണെന്നും താൻ സ്നേഹിക്കുന്ന ആരാധിക്കുന്ന യേശുവിന്റെ സ്നേഹത്തെ ഗോപിക്കും പരിചയപ്പെടാൻ താൻ ഒരു നിമിത്തം ആയതിൽ വളരെയധികം സന്തോഷവാൻ ആണെന്നും പാസ്റ്റർ ഏബ്രഹാം തോമസ് പറഞ്ഞു. തനിക്ക് ഗോപിയോട് യാതൊരുവിധത്തിലുള്ള പ്രശ്നങ്ങളോ പ്രയാസങ്ങളോ ഇല്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.