ലോക ഭക്ഷ്യ ദിനത്തിൽ 1000 പേർക്ക് ഭക്ഷണം നല്കി സി.ഇ.എം

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യുവജന വിഭാഗമായ സി ഇ എം ജനറൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക ഭക്ഷ്യദിനമായ ഒക്ടോബർ 16 നു

Oct 17, 2019 - 08:52
 0

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യുവജന വിഭാഗമായ സി ഇ എം ജനറൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക ഭക്ഷ്യദിനമായ ഒക്ടോബർ 16 നു ‘അന്നദാനം മഹാദാനംഎന്ന പേരിൽ 1000 പേർക്ക് ഭക്ഷണം വിതരണം നടത്തി. തിരുവനതപുരം ജില്ലയിലെ വിവിധ ഹോസ്പിറ്റലുകളായ റീജിയൻ ക്യാൻസർ സെന്റർ, ജനറൽ ഹോസ്പിറ്റൽ,പേരൂർക്കട ഗവൺമെന്റ് ആശുപത്രി, നെടുമങ്ങാട് താലൂക്ക് ഹോസ്പിറ്റൽ എന്നീ സ്ഥലങ്ങളിലാണ് അന്നദാനം നടത്തിയത്. സി ഇ എം ജനറൽ പ്രസിഡണ്ട് പാസ്റ്റർ സോവി മാത്യു ഉത്‌ഘാടനം നിർവഹിച്ചു. സി ഇ എം എക്സിക്യൂട്ടീവ് അംഗങ്ങളും ജനറൽ കമ്മിറ്റി അംഗങ്ങളും കൂടാതെ ഇവാഞ്ചലിസം ബോർഡ് ചെയർമാൻ പാസ്റ്റർ ബിജു ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. പ്രോഗ്രാം കോർഡിനേറ്റർസ് പാസ്റ്റർ ബിനു എബ്രഹാം പാസ്റ്റർ സാംസൺ പി തോമസ് എന്നിവർക്കൊപ്പം സി ഇ എം തിരുവനന്തപുരം റീജിയൻ കമ്മിറ്റിയും പരിപാടിക്ക് നേതൃത്വം കൊടുത്തു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0