വേൾഡ് റിവൈവൽ മിനിസ്ട്രീസ് ജനറൽ കൺവെൻഷൻ

റാന്നി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വേൾഡ് റിവൈവൽ മിനിസ്ട്രീസ് ജനറൽ കൺവെൻഷൻ ഏപ്രിൽ 1 ബുധൻ മുതൽ 5 ഞായർ വരെ മടന്തമൺ പ്രാർത്ഥനാ ഗിരിയിൽ നടക്കും. ഏപ്രിൽ 1 ന് വൈകുന്നേരം 4 മണിയോടെ സുവിശേഷ റാലിയോടെ കൺവൻഷനു തുടക്കം കുറിക്കും

Feb 12, 2020 - 12:39
 0

റാന്നി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വേൾഡ് റിവൈവൽ മിനിസ്ട്രീസ് ജനറൽ കൺവെൻഷൻ ഏപ്രിൽ 1 ബുധൻ മുതൽ 5 ഞായർ വരെ മടന്തമൺ പ്രാർത്ഥനാ ഗിരിയിൽ നടക്കും. ഏപ്രിൽ 1 ന് വൈകുന്നേരം
4 മണിയോടെ സുവിശേഷ റാലിയോടെ കൺവൻഷനു തുടക്കം കുറിക്കും. വേൾഡ് റിവൈവൽ മിനിസ്ട്രീസ് സ്ഥാപക പ്രസിഡൻറ് പാസ്റ്റർ ടിജോ മാത്യു ഉദ്ഘാടനം ചെയ്യും.
പാസ്റ്റർമാരായ എബി എബ്രഹാം പത്തനാപുരം,വി. എം .ജേക്കബ്, റോയി ഡാനിയൽ മാത്യു, ബാബു ജോർജ് കാനഡ എന്നിവർ പ്രസംഗിക്കും. സംഗീത ശുശ്രൂഷയ്ക്ക് ചർച്ച് ക്വയർ നേതൃത്വം നൽകും. ബ്രദർ തഞ്ചാവൂർ വില്യംസ്, പാസ്റ്റർ സുധീഷ് ആലപ്പാറ,ബ്രദർ ബെൻസൺ ജെറോ മാത്യു ആത്മീയ ആരാധനകൾക്ക് നേതൃത്വം നൽകും. മിഷനറി മീറ്റിംഗ് , ലേഡീസ് മീറ്റിംഗ്, ഉപവാസ പ്രാർത്ഥന, യൂത്ത് & സൺഡേസ്കൂൾ മീറ്റിംഗ്,സംസ്കാരിക സമ്മേളനം എന്നിവയും ഏപ്രിൽ 5 ന് സംയുക്ത ആരാധനയും നടക്കും. പാസ്റ്റർ ബിജു വട്ടമല , പാസ്റ്റർ മാത്യു ടി സി, ബ്രദർ ആനന്ദൻ എന്നിവർ നേതൃത്വം നല്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0