യാഷാ മിഷൻ ഇന്ത്യയുടെ വാർഷിക കൺവൻഷന് അനുഗ്രഹ സമാപ്തി

Nov 27, 2024 - 17:03
Nov 27, 2024 - 17:04
 0

യാഷാ മിഷൻ ഇന്ത്യയുടെ പത്തൊമ്പതാമത് വാർഷിക യോഗം 2024 നവംബർ 21 തീയതി വ്യാഴാഴ്ച പകൽ 10 മുതൽ 1:30 വരെ അർത്തുങ്കൽ ഐപിസി ഹെബ്രോൺ സഭയിൽ വെച്ച് പാസ്റ്റർ മാർട്ടിൻ മാത്യുവിന്റെ (പ്രോഗ്രാം കൺവീനർ)അധ്യക്ഷതയിൽ നടന്നു.


ബ്രദർ പ്രസന്നൻ വയലാർ പ്രാർത്ഥിച്ച് തുടങ്ങിയ വാർഷികയോഗത്തിൽ പാസ്റ്റർ ബിനോയ് ജോണിന്റെ നേതൃത്വത്തിലുള്ള വോയിസ് ഓഫ് ജീസസ് കൊച്ചി വർഷിപ്പ് ലീഡ് ചെയ്തു. പാസ്റ്റർന്മാരായ ലാൽജി ആലപ്പുഴ, അശോക് കുമാർ കോട്ടയം, തങ്കച്ചൻ വെട്ടക്കൽ, മധു ഓമനപ്പുഴ, മാത്യു ശാമുവേൽ തിരുവാങ്കുളം, ഗ്ലാഡി പീറ്റർ ചേർത്തല,  തുടങ്ങിയവർ പ്രാർത്ഥിച്ചു. തുടർന്ന് യാഷാ മിഷൻ ഇന്ത്യയെ പ്രതിനിധീകരിച്ച് പാസ്റ്റർ ജോയ് ജോസഫ് (വൈ. എം. ഐ. എറണാകുളം ജില്ലാ കോർഡിനേറ്റർ) ദൈവവചനം ശുശ്രൂഷിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയ ബ്രദർ നഥനയേൽ ബിജുവിന് (തൈക്കാട്ടുശ്ശേരി) സിസ്റ്റർ ഷീജ സജിയും പാസ്റ്റർ ബിനോയ് ജോണും ചേർന്ന് Mementoയും ഉപഹാരങ്ങളും നൽകി ആദരിച്ചു.


കടന്നുവന്ന എല്ലാവർക്കും  യാഷാ മിഷൻ ഇന്ത്യ ഡയറക്ടർ പാസ്റ്റർ സജി പോൾ സ്വാഗതം പറയുകയും കഴിഞ്ഞ നാളുകളിൽ ചെയ്ത പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. മുൻകാലങ്ങളെ അപേക്ഷിച്ച് ആത്മീയ ഗോളത്തിൽ വിഭാഗീയതയും വേർതിരിവുകളും വർദ്ധിച്ചുവരികയാണെന്നും നാം ഓരോരുത്തരും ഈ ലോകത്തിൻറെ വിരുന്ദുകാരാണെന്നും ദൈവം നമുക്ക് ആയുസ്സ് തരുന്ന അത്രയും കാലം ഈ ഭൂമിയിൽ ജീവിച്ച് അനുഭവിച്ച് നിത്യമായ ഭവനത്തിലേക്ക് യാത്ര തിരിക്കേണ്ടവരാണെന്ന ബോധ്യത്തോടെ വിഭാഗീയതയും വേർതിരിവുകളും മറന്ന് നാം ഓരോരുത്തരും ക്രിസ്തുവിൻറെ വിശ്വസ്ത  സാക്ഷികൾ ആയി തീരണമെന്ന് പത്തൊമ്പതാമത്തെ വാർഷികത്തോടുള്ള ബന്ധത്തിൽ അറിയിക്കുയും കടന്നുവന്ന എല്ലാവരോടുമുള്ള നന്ദിയും പ്രകാശിപ്പിച്ചു.


പാസ്റ്റർ പി.ജെ. കുഞ്ഞുമോൻ പെരുമ്പാവൂർ, പാസ്റ്റർ മത്തായി ഹാബേൽ ( ഗ്രേസ് ഗോസ്പൽ മിനിസ്ട്രീസ് എറണാകുളം), പാസ്റ്റർ ശിവരാമൻ(പ്രസിഡൻറ് യു.പി.എഫ്. ചേർത്തല), ബ്രദർ നേമം ലോറൻസ് (നാഷണൽ ചെയർമാൻ, മനുഷ്യാവകാശ സമിതി), സുവിശേഷകൻ തറയിൽ സേവൃയർ(ഗുഡ് ന്യൂസ് മിനിസ്ട്രീസ് ചന്തിരൂർ), പാസ്റ്റർ ജെയിംസ് സാമുവൽ തടുത്തുവെളി , പാസ്റ്റർ സുശീലൻ(മഹാരാഷ്ട്ര) തുടങ്ങിയവർ ആശംസകൾ അറിയിച്ചു.


വാർഷികയോഗത്തിൻെറ ചീഫ് ഗസ്റ്റായ പാസ്റ്റർ ജിതിൻ മാവേലിക്കര മുഖൃ സന്ദേശം നൽകുകയും പ്രാർത്ഥിക്കുകയും ചെയ്തു. അർത്തുങ്കൽ ഹെബ്രോൺ സഭാ ശുശ്രൂഷകൻ പാസ്റ്റർ സോജൻ പി.മാത്യു യോഗം പ്രാർത്ഥിച്ചു ആശീർവാദം പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0