ദുരിതക്കണ്ണീരൊപ്പാൻ വൈ.പി.സി. എയോടൊപ്പം കൈകോർക്കാം

കേരളം വീണ്ടും ഒരു പ്രളയ ദുരന്തത്തെ അഭിമുഖികരിക്കുകയാണ്. വിവിധ ജില്ലകളിലായി ആയിരക്കണക്കിന് ആളുകൾ ഭീകരദുരന്തത്തിന്റെ ഇരകളായി മാറി. കരളലിയിപ്പിക്കുന്ന കണ്ണീർചിത്രങ്ങൾ ഓരോ നിമിഷവും പുറത്തുവന്നുകൊണ്ടിരിക്കുന്നു.

Aug 14, 2019 - 13:14
 0
ദുരിതക്കണ്ണീരൊപ്പാൻ വൈ.പി.സി. എയോടൊപ്പം കൈകോർക്കാം

കേരളം വീണ്ടും ഒരു പ്രളയ ദുരന്തത്തെ അഭിമുഖികരിക്കുകയാണ്. വിവിധ ജില്ലകളിലായി ആയിരക്കണക്കിന് ആളുകൾ ഭീകരദുരന്തത്തിന്റെ ഇരകളായി മാറി. കരളലിയിപ്പിക്കുന്ന കണ്ണീർചിത്രങ്ങൾ ഓരോ നിമിഷവും പുറത്തുവന്നുകൊണ്ടിരിക്കുന്നു. കഷ്‌ടം അനുഭവിക്കുന്ന നമ്മുടെ സഹജീവികളോട് നാം കരുണ കാണിക്കേണ്ടിയിരിക്കുന്നു. എല്ലാ സ്ഥലങ്ങളിലും നമുക്ക് എത്തിപ്പെടുവാൻ കഴിയില്ലെങ്കിലും നമുക്ക് എത്തിച്ചേരുവാൻ സാദ്ധ്യമായ സ്ഥലങ്ങളിൽ സഹായമെത്തിക്കുവാൻ വൈ.പി.സി.എ ടീമിനോടൊത്തു പങ്കുചേരാം.


നമ്മുടെ സഭകളിൽ നിന്നോ വ്യക്തിപരമായോ ഈ സദ് ഉദ്യമത്തിൽ പങ്കാളികളാകുവാൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ഏതെങ്കിലും ഒന്നിൽ എത്രയും പെട്ടെന്ന് വിളിക്കുക.  നന്മ ചെയ്യുന്നതിൽ മടുപ്പില്ലാതെ ഉത്സാഹികളാകാം. നമുക്ക് ഒന്നിച്ചു കൈകോർത്തു തകർന്ന മനസുകൾക്ക് ആശ്വാസമാകാം.


പാസ്റ്റർ അനീഷ് തോമസ് - 9447592901 
പാസ്റ്റർ ഷിബു മാത്യു - 9447694950 
ബ്രദർ സിബി മാത്യു. - 8592019018 
പാസ്റ്റർ ലിജോ കെ. ജോസഫ്- 9400574709 
ബ്രദർ സിബി കുര്യൻ - 9745377632 
പാസ്റ്റർ ജേക്കബ് , റാന്നി - 9447092593