പ്രതിഷേധം കണക്കിലെടുക്കാതെ കർണാടകയിൽ മതപരിവർത്തന നിരോധന നിയമം പാസാക്കി

കഴിഞ്ഞ ഡിസംബർ 23-ന് നിയമസഭ പാസാക്കിയ ബില്ലിന് ഇപ്പോഴാണ് ഉപരിസഭയുടെ അംഗീകാരം ലഭിച്ചത്. കൗൺസിലിൽ ബി.ജെ.പി.ക്ക് ഭൂരിപക്ഷമില്ലാത്തതിനാലാണ് അംഗീകാരം വൈകിയത്. Prohibition of religious conversion law passed in Karnataka despite protests

Sep 16, 2022 - 23:58
Sep 23, 2022 - 14:11
 0
പ്രതിഷേധം കണക്കിലെടുക്കാതെ കർണാടകയിൽ മതപരിവർത്തന നിരോധന നിയമം പാസാക്കി

കർണാടകത്തിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ നിർബന്ധിത മതപരിവർത്തന നിരോധന ബില്ലിന് ഉപരിസഭയായ നിയമനിർമാണ കൗൺസിൽ അംഗീകാരം. കഴിഞ്ഞ ഡിസംബർ 23-ന് നിയമസഭ പാസാക്കിയ ബില്ലിന് ഇപ്പോഴാണ് ഉപരിസഭയുടെ അംഗീകാരം ലഭിച്ചത്. കൗൺസിലിൽ ബി.ജെ.പി.ക്ക് ഭൂരിപക്ഷമില്ലാത്തതിനാലാണ് അംഗീകാരം വൈകിയത്. മേയിൽ ബിൽ ഓർഡിനൻസായി കൊണ്ടുവന്നിരുന്നു. ഇതിന്റെ കാലാവധി നവംബറിൽ അവസാനിക്കാനിരിക്കെയാണ് കൗൺസിലിൽ പാസായത്.

Follow us:     |  InstagramTelegram  Youtube

വ്യാഴാഴ്ച വൈകീട്ട് നിയമമന്ത്രി ജെ.സി. മധുസ്വാമിയാണ് ബിൽ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ എതിർപ്പിനിടെ ബിൽ പാസാക്കുകയായിരുന്നു. കോൺഗ്രസ്, ജെ.ഡി.എസ്. അംഗങ്ങൾ സഭയിൽനിന്ന് ഇറങ്ങിപ്പോയി.

ഉപതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷമുറപ്പിച്ചശേഷമാണ് ബിൽ അംഗീകാരത്തിനായി ബി.ജെ.പി.സഭയിലെത്തിച്ചത്. 75 അംഗസഭയിൽ ബി.ജെ.പി.ക്ക് 40 അംഗങ്ങളുണ്ട്. കോൺഗ്രസിന് 26, ജെ.ഡി.എസിന് എട്ട്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. കർണാടക പ്രൊട്ടക്‌ഷൻ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫ് റിലീജിയൻ ബിൽ-2021 എന്ന പേരിലാണ് ബിൽ കൊണ്ടുവന്നത്. നിർബന്ധിത മതപരിവർത്തനം നടത്തുന്നവർക്ക് 10 വർഷംവരെ തടവും ഒരുലക്ഷം രൂപവരെ പിഴയും ലഭിക്കും. ക്രൈസ്തവസഭയുയർത്തിയ പ്രതിഷേധം കണക്കിലെടുക്കാതെയാണ് ബി.ജെ.പി. സർക്കാർ ബില്ലുമായി മുന്നോട്ടുപോയത്.

ബില്ലിലെ പ്രധാന വ്യവസ്ഥകൾ

  • മതം മാറാൻ ആഗ്രഹിക്കുന്നവർ രണ്ടുമാസംമുമ്പ് കളക്ടർക്ക് അപേക്ഷ നൽകണം.
  • ആരെയെങ്കിലും നിർബന്ധിച്ച് മതംമാറ്റുന്നത് ജാമ്യമില്ലാക്കുറ്റം. *പ്രായപൂർത്തിയാകാത്തവരെയോ സ്ത്രീകളെയോ പട്ടിക വിഭാഗത്തിൽപ്പെടുന്നവരെയോ മതം മാറ്റിയാൽ മൂന്നുമുതൽ പത്തുവർഷംവരെ തടവും 50,000 രൂപ പിഴയും.
  • മറ്റുള്ളവരെ മതം മാറ്റുന്നവർക്ക് അഞ്ചുവർഷംവരെ തടവും 25,000 രൂപ പിഴയും.
  • ഒട്ടേറെപ്പേരെ ഒരുമിച്ച് മതപരിവർത്തനം നടത്തുന്നവർക്ക് പത്തുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും.
    *മതംമാറ്റത്തിനിരയാകുന്നവർക്ക് അഞ്ചുലക്ഷം രൂപവരെ നഷ്ടപരിഹാരം നൽകേണ്ടിവരും.
  • സ്കൂളുകളിൽ സൗജന്യവിദ്യാഭ്യാസം നൽകാമെന്നോ തൊഴിൽ നൽകാമെന്നോ മികച്ച ജീവിത സാഹചര്യങ്ങളൊരുക്കാമെന്നോ വാഗ്ദാനംചെയ്ത് മതത്തിലേക്ക് ആകർഷിക്കുന്നത് കുറ്റകരം.
  • വിവാഹവാഗ്ദാനം നൽകിയുള്ള മതംമാറ്റവും കുറ്റകൃത്യം.

ഇങ്ങിനെ ഒട്ടെറെ വ്യവസ്ഥകളുള്ള ബില്ലിനെ ക്രൈസ്തവ പെന്തെക്കൊസ്ത് സഭകൾ ശക്തമായി എതിർത്തിരുന്നു.
സമാന ബിൽ നടപ്പാക്കുന്ന ഒൻപതാമത്തെ സംസ്ഥാനമാണ് കർണാടക.

Follow us:     |  InstagramTelegram  Youtube

Read in Tamil : எதிர்ப்புகளை மீறி கர்நாடகாவில் மத மாற்ற தடை சட்டம் நிறைவேற்றப்பட்டது

Read in English: Prohibition of religious conversion law passed in Karnataka despite protests

Read in Hindi: कर्नाटक में विरोध के बावजूद धर्म परिवर्तन पर रोक कानून पारित

Read in Malayalam: പ്രതിഷേധം കണക്കിലെടുക്കാതെ കർണാടകയിൽ മതപരിവർത്തന നിരോധന നിയമം പാസാക്കി