പാകിസ്ഥാനിൽ മതനിന്ദ ആരോപണ കേസിൽ രണ്ടു ക്രിസ്തീയ സഹോദരങ്ങൾക്ക് വധശിക്ഷ വിധിച്ചു കോടതി

പാകിസ്ഥാനിൽ മതനിന്ദ ആരോപണ കേസിൽ രണ്ടു ക്രിസ്തീയ സഹോദരങ്ങൾക്കു വധശിക്ഷ വിധിച്ചു പ്രത്യേക കോടതി. ലാഹോറിൽ നിന്നുള്ള ഖിയാസാർ, അമുൻ അയൂബ് ഇരുവരേയും അവരുടെ വെബ്സൈറ്റിൽ ഇസ്ലാമിനെതിരായ കുറ്റകരമായ കാര്യങ്ങൾ പോസ്റ്റു ചെയ്തു

Dec 19, 2018 - 20:12
 0
പാകിസ്ഥാനിൽ മതനിന്ദ ആരോപണ കേസിൽ രണ്ടു ക്രിസ്തീയ സഹോദരങ്ങൾക്ക് വധശിക്ഷ വിധിച്ചു കോടതി

പാകിസ്ഥാനിൽ മതനിന്ദ ആരോപണ കേസിൽ രണ്ടു ക്രിസ്തീയ സഹോദരങ്ങൾക്കു വധശിക്ഷ വിധിച്ചു പ്രത്യേക കോടതി. ലാഹോറിൽ നിന്നുള്ള ഖിയാസാർ, അമുൻ അയൂബ് ഇരുവരേയും അവരുടെ വെബ്സൈറ്റിൽ ഇസ്ലാമിനെതിരായ കുറ്റകരമായ കാര്യങ്ങൾ പോസ്റ്റു ചെയ്തു എന്ന കേസിൻ മേലാണ് വിധി. കേസിനസ്പദമായ വിഷയത്തിൽ ഇരുവരും ജയിൽ വാസം അനുഭവിച്ചു വരുകയായിരുന്നു. 2015ൽ ആയിരുന്നു ഇരുവരേയും കുറ്റാരോപണത്തിൽ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചത്. ഇവരുടെ വെബ്സൈറ്റിൽ ഇസ്ലാം മതത്തിനെതിരെ അനാദരവുള്ള വാർത്തകൾ പോസ്റ്റ് ചെയ്യുന്നു എന്നുള്ള ആരോപണങ്ങൾ 2011 മുതൽ ഉയർന്നു വന്നിരുന്നു. എന്നാൽ 2009 മുതൽ ഇവരുടെ വെബ്സൈറ്റ് നിഷ്ക്രിയമാണെന്നാണ് ഇവർക്കുവേണ്ടി വാദിച്ച വക്കീൽ പ്രതികൾക്ക് വേണ്ടി കോടതിയിൽ വാദിച്ചു.അറസ്റ്റു ചെയ്തതിനെ തുടർന്ന് 2015 മുതൽ രണ്ട് സഹോദരന്മാരും പാകിസ്താനിലെ ജലം ജില്ലാ ജയിലിലാണ് പാർപ്പിച്ചിരിരുന്നത്. സുരക്ഷാ കാരണങ്ങളാൽ ഡിസംബർ 13-ന് ജയിലിൽ പ്രത്യേക കോടതി അവരുടെ കേസ് കേൾക്കുകയും. അഡീഷണൽ സെഷൻ ജഡ്ജിയായിരുന്ന ജാവേദ് ഇക്ബാൽ ബോസൽ ഇവരുടെ മേൽ ആരോപിച്ചിരുന്ന കുറ്റം ശരിയെന്നു കണ്ടെത്തുകയും വധശിക്ഷ വിധിക്കുകയും ചെയ്യുകയായിരുന്നു. മതപരമായ കേസിൽ പ്രതികളായ സഹോദരങ്ങൾക്ക് വേണ്ടി ഒരു പ്രാദേശിക സംഘടന പ്രതികളെ പ്രതിനിധീകരിച്ച് ലാഹോർ ഹൈക്കോടതിയിൽ വിധിക്കെതിരെ അപ്പീലിന് പോകുവൻ ശ്രമിക്കുന്നുണ്ട്. പാകിസ്ഥാനിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ആസിയ ബീവിയുടെ കേസും സമാന സ്വാഭാവം ഉള്ളതായിരുന്നു